അബൂദബി: ലോകത്തിലെ ഏറ്റവും വലിയ സോളാർ വൈദ്യുതി പാർക്കായ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സോളാർ വൈദ്യുതി പാർക്കിൽ രണ്ടാമത്തെ യൂനിറ്റ് ഉൽപാദനം ആരംഭിച്ചു. 200 മെഗാവാട്ട് ശേഷിയുള്ള രണ്ടാം യൂനിറ്റാണ് പ്രവർത്തനമാരംഭിച്ചത്. 3,20,000 കുടുംബങ്ങളിലേക്ക് സൗരോർജം എത്തിക്കാൻ ശേഷിയുള്ളതാണ് ഈ ഘട്ടം.
മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം സോളാർ പാർക്കിലെ നാലാംഘട്ടത്തിന്റെ ഭാഗമായി നിർമിച്ച പാരാബോളിക് ബേസിൻ കോംപ്ലക്ലിലെ രണ്ടാം യൂനിറ്റാണ് ഇന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി കമ്മീഷൻ ചെയ്തത്. 15.78 ബില്യൺ ദിർഹം ചെലവിട്ടാണ് സോളാർ പാർക്കിന്റെ ഈ ഘട്ടം നിർമിക്കുന്നത്.
നാലാംഘട്ടത്തിന്റെ മൊത്തം ഉൽപാദന ശേഷി 950 മെഗാവാട്ടാണ്. കോൺസൻട്രേറ്റഡ് സോളാർ പവർ, ഫോട്ടോവോൾടേക്ക് ടെക്നോളജി എന്നീ സാങ്കേതികവിദ്യകൾ സംയുക്തമായി പ്രയോജനപ്പെടുത്തിയാണ് ഇവിടെ സൗരോർജം ഉൽപാദിപ്പിക്കുന്നത്.
Related News
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
എഐയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ 10 ലക്ഷം ദിർഹം സമ്മാനം നേടാം
ഈ മാസം 6 മുതൽ 18 വരെ പാസ്പോർട്ടിൽ ദുബായ്എയർ ഷോയുടെ ലോഗോ പതിപ്പിക്കും
‘നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്’; ദുബായ്
ദുബായിയുടെ ഉൾപ്രദേശങ്ങളിലേക്ക് റോഡുകൾ നവീകരിക്കും
ദുബായ് റൺ : രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C