ദുബായ്: രണ്ട് ലക്ഷത്തിലധികം ആളുകള്‍ അടുത്ത മാസം നടക്കുന്ന ദുബായ് റണ്ണില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുളള ദുബായ് റണ്ണിന് വേണ്ടിയുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലോകശ്രദ്ധ പിടിച്ചുപറ്റിയ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് സമാപനം കുറിച്ച് കൊണ്ടാണ് അടുത്ത മാസം 26ന് ദുബായ് റണ്‍ സംഘടിപ്പിക്കുന്നത്.
ഇതില്‍ പങ്കെടുക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. Dubairun.com എന്ന വെബ്‌സൈറ്റിലൂടെ പ്രായഭേദമന്യേ എല്ലാവര്‍ക്കും സൗജന്യമായി രജിസട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അഞ്ച് കിലോമീറ്റര്‍, പത്ത് കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടായിരിക്കും ദുബായ് റണ്‍ സംഘടിപ്പിക്കുക.
യുഎഇ നിവാസികള്‍ക്ക് പുറമെ വിദേശികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ദുബായ് റണ്ണില്‍ പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷം 1,93,000 ആളുകളാണ് ദുബായ് റണ്ണില്‍ പങ്കെടുത്തത്. കുടുംബങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് അഞ്ച് കിലോമീറ്ററും കൂടുതല്‍ വൈദഗ്ധ്യമുള്ള ഓട്ടക്കാര്‍ക്കായി 10 കിലോമീറ്ററും മാറ്റി വച്ചിരിക്കുന്നു. ഒരു മാസം നീളുന്ന ഫിറ്റ്‌നസ് ചലഞ്ചിന് ഈ മാസം 28നാണ് തുടക്കമാവുക.
ഒരു മാസക്കാലം, ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫിറ്റ്‌നസ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ദുബായിലെ താമസക്കാരുടെ ആരോഗ്യകരമായ ജീവിതത്തില്‍ വ്യായാമത്തിന്റെ പ്രധാന്യം ഓര്‍മിപ്പിക്കുന്നതിനായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്റെ ആശയത്തില്‍ നിന്ന് 2017ലാണ് ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം കുറിച്ചത്.
ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫിറ്റ്നസ് ചലഞ്ചിന് വേണ്ടിയുളള രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. ദുബായ് ഫിറ്റ്‌സനസ് ചലഞ്ച് ഡോക് കോം എന്ന വെബ്‌സൈറ്റിലൂടെ ഒരു മാസം നീളുന്ന ഫിറ്റ്‌നസ് ചലഞ്ചിലേക്കുള്ള രജിസ്‌ട്രേഷനും തുടരുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C