ദേശീയ ദിനം; സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ

ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ദുബൈ. എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, നഴ്‌സറികള്‍ എന്നിവക്ക് മൂന്ന് ദിവസത്തെ തുടര്‍ച്ചയായ അവധിയാണ് ദേശീയ ദിനം പ്രമാണിച്ച് ലഭിക്കുക.

ദേശീയ ദിനമായ ശനിയാഴ്ച കൂടാതെ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും അവധി ലഭിക്കും. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ ഖേല നിയന്ത്രിക്കുന്ന വിജ്ഞാന, മാനവവിഭവശേഷി വകുപ്പ് (കെഎച്ച്ഡിഎ) എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇ്ക്കാര്യം അറിയിച്ചത്. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച ഓൺലൈൻ വഴി ആയിരിക്കും പഠനമെന്നും അറിയിച്ചു.

അതേസമയം ദേശീയ ദിനം ആഘോഷിക്കാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് യുഎഇ അധിക അവധി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ദിവസം നീളുന്ന വാരാന്ത്യമാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. ഡിസംബര്‍ 2 മുതല്‍ നാല് വരെയാണ് വാരാന്ത്യ അവധി. ഡിസംബര്‍ ഒന്നിന് വിദൂര പ്രവൃത്തി ദിനം ആയും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ശമ്പളത്തോട് കൂടിയ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ അവധി തന്നെ ലഭിക്കും. ഡിസംബര്‍ രണ്ട്-മുതല്‍ നാല് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിന് വിദൂര പ്രവൃത്തി ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്.

Related News

2024ലെ അവധി ദിവസങ്ങളും യുഎഇ അധികൃതർ പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റാണ് അവധി ദിവസങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി ബാധകമാണ്. കുറഞ്ഞത് 13 പൊതു അവധിയെങ്കിലും അടുത്ത വര്‍ഷം ലഭിക്കും.

2024 ജനുവരി ഒന്നിന് പുതുവത്സരാവധിയോടെയാണ് തുടക്കം. ജനുവരി ഒന്ന് തിങ്കളാഴ്ചയാണ് അവധി ലഭിക്കുക. വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ പൊതു അവധി ആയിരിക്കും. ഏകദേശം നാല്, അഞ്ച് ദിവസത്തെ അവധി ദിവസങ്ങള്‍ ലഭിക്കും. ദുൽഹജ് 9ന് അറഫാ ദിന അവധി. 10 മുതൽ 12 വരെ ബലി പെരുന്നാൾ അവധി. മുഹറം ഒന്നിന് ഇസ്‌ലാമിക വർഷാരംഭം. മുഹമ്മദ് നബിയുടെ ജന്മദിനം റബീഉൽ അവ്വൽ 12ന്. ഡിസംബർ 2ന് യുഎഇ ദേശീയ ദിനം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *