ദുബൈ: എമിറേറ്റിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. നായ്ഫ് ഏരിയയിൽ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഹോട്ടലിൽ തീപിടിത്തമുണ്ടായത്. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് രണ്ടുപേരും മരിച്ചത്.തീപിടിത്തം റിപ്പോർട്ട് ചെയ്ത് നിമിഷങ്ങൾക്കകം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരുന്നതായി ദുബൈ മീഡിയ ഓഫിസ് അറിയിച്ചു.ഹോട്ടലിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപകടത്തിനിരയായവരുടെ കുടുംബങ്ങ ക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അനുശോചനം അറിയിച്ചു.
