ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 28 മുതൽ

ദുബായ് : ലോകശ്രദ്ധ പിടിച്ചുപറ്റിയ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഏഴാമത് എഡിഷൻ ഒക്ടോബർ 28-ന് തുടങ്ങും. ഒരു മാസം നീണ്ടുനിൽക്കുന്ന ചലഞ്ചിൽ ദുബായ് നിവാസികൾക്കൊപ്പം വിദേശികൾക്കും വിനോദ സഞ്ചാരികൾക്കും പങ്കെടുക്കാം. 30 ദിവസം 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കുകയെന്നതാണ് ചലഞ്ച്. ഫിറ്റ്നസ് ചലഞ്ചിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബായ് റൈഡ് നവംബർ 12-ന് നടക്കും. നവംബർ 26-ന് നടക്കുന്ന ദുബായ് റണ്ണോട് കൂടിയാണ് ചലഞ്ചിന്‍റെ സമാപനം.

ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിന്‍റെ പ്രധാന്യം ഓർമിപ്പിക്കുന്നതിനായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആശയത്തിൽനിന്നാണ് 2017-ൽ ഫിറ്റ്നസ് ചലഞ്ചിന്‍റെ ആരംഭം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *