ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: ഇന്ത്യക്കാരന് 8 കോടിയിലേറെ രൂപ; മലയാളിക്ക് ആഡംബര മോട്ടോർബൈക്ക്

ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യൻ ഭാഗ്യം. ഇന്ത്യക്കാരനായ ടി.ജെ. അലെന്(34) 8 കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ)സമ്മാനം ലഭിച്ചു. മലയാളിയടക്കം 2 ഇന്ത്യക്കാർക്കും ഡൊമിനിക്കൻ സ്വദേശിക്കും ആഡംബര വാഹനങ്ങൾ സമ്മാനം 2013 മുതൽ ദുബായില്‍ താമസിക്കുന്ന അലെൻ ഈ മാസം 8ന് ഓൺലൈനിലൂടെയാണ് സമ്മാനം കൊണ്ടുവന്ന ടിക്കറ്റെടുത്തത് ജബൽ അലി റിസോർട് ആൻഡ് ഹോട്ടലിൽ ചീഫ് എൻജിനീയറായ ഇദ്ദേഹം കഴിഞ്ഞ 3 വർഷമായി പതിവായി ഭാഗ്യ പരീക്ഷണം നടത്തിവരുന്നയാളാണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശംWhatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *