ദുബൈ: വിനോദ സഞ്ചാരികൾക്കും നിവാസികൾക്കും നഗരം ചുറ്റാൻ ഏറെ പ്രയോജനപ്പെടുന്ന സൈക്കിൾ യാത്രക്ക് ദുബൈയിൽ പ്രിയമേറുന്നു. കരീം ആപ്ലിക്കേഷൻ വഴി കഴിഞ്ഞ നാലു വർഷത്തിനിടെ ദുബൈയിൽ നടത്തിയത് 73 ലക്ഷം സൈക്കിൾ ട്രിപ്പുകൾ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ പങ്കാളിത്തത്തോടെയാണ് കരീം ആപ്ലിക്കേഷൻ സേവനങ്ങൾ നടപ്പാക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ ബൈക്ക് ഷെയറിങ് ശൃംഖലയാണ് കരീമിനുള്ളത്. ദുബൈയിലുടനീളമുള്ള 197സ്റ്റേഷനുകളിലായി 1,800 സൈക്കിളുകൾ കരീം വാടകക്ക് നൽകുന്നുണ്ട്. 2023ൽ മാത്രം 23 ലക്ഷം സൈക്കിൾ.
