കോപ് 28 കൗണ്ട്ഡൗൺ സെഷൻ നാളെ മുതൽ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ

Cop 28 countdown session starts tomorrow at Museum of the Future

ദുബായ്: ഈ വർഷം നവംബർ 30 മുതൽ ഡിസംബർ 12 വരെ നടക്കുന്ന കോപ്–28(യുഎൻ ക്ലൈമറ്റ് കോൺഫറൻസ് ഓഫ് പാർട്ടീസ്) ന്‍റെ കൗണ്ട് ഡൗൺ സെഷൻ ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ സംഘടിപ്പിക്കും. ഈ മാസം 26 മുതൽ 30 വരെ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ (എംഒടിഎഫ്) ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘കാലാവസ്ഥാ ഭാവി വാര’ത്തിന്റെ സമാപന വേളയിൽ ഈ പ്രത്യേക സെഷൻ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

കോപ്28 യുഎൻ ക്ലൈമറ്റ് ചേഞ്ച് ഹൈലെവൽ ചാംപ്യനും ഐയുസിഎൻ പ്രസിഡന്‍റുമായ റസാൻ ഖലീഫ അൽ മുബാറക് സാന്നിധ്യത്തിലാണ് കൗണ്ട് ഡൗൺ നടക്കുക. വ്യവസായ–നൂതന സാങ്കേതിക വിദ്യാ മന്ത്രിയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ യുഎഇ സ്പെഷ്യൽ നയതന്ത്ര പ്രതിനിധിയുമായ ഡോ.സുൽത്താൻ അഹമദ് അൽ ജാബർ നേൃത്വം നൽകും. ‍‌‌

ഈ പരിപാടിയില്‍ 30 സെഷനുകൾ അരങ്ങേറും. ഇതിൽ 20 പൊതു പരിപാടികളാണ്. കൂടാതെ, ആറ് ശിൽപശാലകൾ, കാലാവസ്ഥ പ്രതിപാദിക്കുന്ന സിനിമകളുടെ പ്രദർശനമുൾപ്പെടെ മൂന്ന് ഫ്ലാഗ്ഷിപ്പ് പരിപാടികൾ, പ്രാദേശിക പരിസ്ഥിതി ഫൊട്ടോഗ്രഫി പ്രദർശനം, ക്ലൈമറ്റ് സ്റ്റാർട്ടപ് മജ്​ലിസ് എന്നിവയും നടക്കും. യുഎഇ ഇതുവരെ ആർജിച്ചെടുത്ത അത്ഭുതപൂർവമായ പുരോഗതിയുടെ ആത്മവിശ്വാസത്തിലാണ് ഐക്യരാഷ്ട്ര സഭ നേതൃത്വം നൽകുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ഈ വർഷം ആതിഥ്യം അരുളുന്നത്.

Related News

ഉച്ചകോടിയുടെ അജണ്ട നിർണയിക്കുന്നതിൽ നൽകിയ ജന പങ്കാളിത്തം, അവികസിത രാജ്യങ്ങളിലെ ഉൾപെടെ 100 ‘ യുവ അംബാസഡർമാർ’ , വനിതളുടെ ശക്തമായ പ്രാതിനിധ്യവും നേതൃത്വവും കോപ് 28 എല്ലാവരുടെയും ഉച്ചകോടി ആണെന്നുള്ള നിലപാടും സമ്മേളനത്തെ വേറിട്ടതാക്കുന്നു.


കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *