ദു​ബൈ​യി​ൽ ച​രി​ത്ര ബ​ജ​റ്റി​ന്​​ അം​ഗീ​കാ​രം

ദു​ബൈ: 2025-27 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ന്​ അം​ഗീ​കാ​രം ന​ൽ​കി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. ചൊ​വ്വാ​ഴ്ച എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പു​റ​ത്തു​വി​ടത്.എ​മി​റേ​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്​​. 30200 കോ​ടി ദി​ർ​ഹം വ​രു​മാ​ന​വും27,200 കോ​ടി ദി​ർ​ഹം ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​ണ്​ ഊ​ന്ന​ൽ. ബ​ജ​റ്റ് വി​ഹി​ത​ത്തി​ൽ 46 ശ​ത​മാ​നം നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത് വി​മാ​ന​ത്തവ​ള വി​ക​സ​ന​ത്തി​നൊ​പ്പം​ റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, ഓ​വു​​ ചാ​ൽ​ ശൃം​ഖ​ല​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നും ഊ​ർ​ജ ഉ​ൽ​​പാ​ദ​ന​​ത്തി​നു​മാ​ണ്.30 ശ​ത​മാ​നം ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക വി​ക​സ​നം,പാ​ർ​പ്പി​ടം, മ​റ്റ്​ അ​വ​ശ്യ ക​മ്യൂ​ണി​റ്റി സേ​വ​നം എ​ന്നി​വ​ക്കാ​യാ​ണ്​ നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം വ​​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ ബ​ജ​റ്റ്​ അ​ടി​വ​ര​യി​ടു​ന്ന​ത്​.വ​രു​മാ​ന​ത്തി​ൽ 21 ശ​ത​മാ​നം മി​ച്ചം പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ലൂ​ടെ എ​മി​റേ​റ്റി​ന്‍റെ ദീ​ർ​ഘ​കാ​ല സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടാ​തെ, ഈ ​വ​ർ​ഷം പൊ​തു, സ​കാ​ര്യപ​ങ്കാ​ളി​ത്ത​ത്തി​നാ​യി 4000 കോ​ടി ദി​ർ​ഹ​മി​ന്‍റെ പ്ര​ത്യേ​ക വി​ഭാ​ഗ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *