ദോഹ: ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ പൊതു വൈഫൈയിലൂടെ സാധിക്കും. അതിനാൽ കഴിവതും സ്വകാര്യ വിവരങ്ങള്‍ പൊതു വൈഫൈയിലൂടെ കൈമാറുന്നത് ഒഴിവാക്കണം. പൊതു വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആപ്ലിക്കേഷനുകളുടെ ലോഗിന്‍ പാസ്വേഡ് തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ പൊതു വൈഫൈ ഉപയോഗിക്കുന്ന ഘട്ടത്തില്‍ കൈമാറരുതെന്നാണ് മുന്നറിയിപ്പ്. ബ്രൗസറിനും സെര്‍വറിനുമിടയില്‍ ഡാറ്റ കൈമാറ്റം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഓട്ടോ കണക്ട് സംവിധാനം ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
സോഫ്റ്റ്വെയര് പതിവായി അപ്ഡേറ്റ് ചെയ്യുന്നത് ഹാക്കിംഗ് ഒരു പരിധിവരെ തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. സൈബര്‍ സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കണം നടത്തുന്നതിനായി സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരം നിര്‍ദേശം ഖത്തര്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C