ലോ​ക​നേ​താ​ക്ക​ളെ​ത്തി; ദോ​ഹ ഫോ​റ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

ദോ​ഹ: ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ നേ​താ​ക്ക​ളും മ​ന്ത്രി​മാ​രും ന​യ​ത​ന്ത്ര വി​ദ​ഗ്ധ​രും ശാ​സ്ത്ര -സാ​​​​ങ്കേ​തി​ക പ്ര​തി​ഭ​ക​ളും എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രും സം​ഗ​മി​ക്കു​ന്ന ദോ​ഹ ഫോ​റ​ത്തി​ന് ശ​നി​യാ​ഴ്ച തു​ട​ക്കം. എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലു​മാ​യി ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ളും ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ളും ഒ​രു വേ​ദി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന് സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ -പാ​രി​സ്ഥി​തി​ക വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന ദോ​ഹ ഫോ​റ​ത്തി​ന്റെ 22ാമ​ത് പ​തി​പ്പി​നാ​ണ് ഇ​ത്ത​വ​ണ രാ​ജ്യ ത​ല​സ്ഥാ​നം വേ​ദി​യൊ​രു​ക്കു​ന്ന​ത്. ശ​നി,ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി ഷെ​റാ​ട്ട​ൺ ഗ്രാ​ൻ​ഡ് ഹോ​ട്ട​ൽ വേ​ദി​യാ​കു​ന്ന ​ഫോ​റ​ത്തി​ൽ ​150 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 4500ലേ​റെ പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ക്കു​മെ​ന്ന് ദോ​ഹ ഫോ​റം ജ​ന​റ​ൽ മാ​നേ​ജ​ർ മ​ഹ അ​ൽ കു​വാ​രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *