ദോഹ : ഖത്തറിലെ ഇക്വഡോർ എംബസി ഹോർട്ടികൾച്ചറൽ എക്സ്പോ 2023 ദോഹയിൽ റിപ്പബ്ലിക് ഓഫ് ഇക്വഡോറിന്റെ പവലിയൻ തുറന്നു. രാജ്യത്തെ അംഗീകൃത അംബാസഡർമാർ, സർക്കാർ ഉദ്യോഗസ്ഥർ, പരിസ്ഥിതി കാര്യാലയങ്ങളുമായി ബന്ധപ്പെട്ടവർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പവലിയൻ തുറന്നത്.
ഇക്വഡോറിയൻ പവലിയൻ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക ടൂറിസം ചരിത്രമേഖലകളിലേക്ക് പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള ഒരു പ്രമോഷണൽ ജാലകമാണ്. രാജ്യത്തിന്റെ കരകൗശല വസ്തുക്കളും അതിലെ ഏറ്റവും പ്രധാനപ്പെട്ട പഴങ്ങളും, പച്ചക്കറികളും പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ പ്രദർശനത്തിനായി പ്രത്യേകം കൊണ്ടുവന്ന പ്രാദേശിക സസ്യങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് പവലിയൻ രൂപകല്പന ചെയ്തിട്ടുള്ളത്. കൂടാതെ ഇക്വഡോറിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയ കാർഷിക സാങ്കേതിക വിദ്യകൾ ഇതിലൂടെ പരിചയപ്പെടുത്തുന്നു. ഭക്ഷ്യസുരക്ഷ,ഉത്പാദനസമൃതി, ജലസംരക്ഷണം എന്നിവ കൈവരിക്കുന്നതിനുള്ള കാർഷിക തന്ത്രങ്ങൾ ജനങ്ങളിലേക്ക് സംഭാവന ചെയ്യുന്നു.
എക്സ്പോയിലെ റിപ്പബ്ലിക് ഓഫ് ഇക്കഡോറിന്റെ പവലിയനിൽ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ, അതിമനോഹരങ്ങളായ പ്രകൃതിദത്ത നദികൾ,കടലുകൾ, പർവ്വതങ്ങൾ, വനങ്ങൾ, പുരാതനമായ ദ്വീപുകൾ, അഗ്നിപർവ്വതങ്ങൾ കൂടാതെ പ്രശസ്തമായ ഉഷ്ണമേഖല കാർഷിക വിഭവങ്ങളായ വാഴപ്പഴം, കൊക്കോ, കാപ്പി ഫാമുകൾ പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ വാഴപ്പഴം തുടങ്ങി ഒട്ടനവധി വിഭാഗങ്ങൾ പവലിയനിലൂടെ സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയും.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ കരകൗശല വസ്തുക്കൾ പരിചയപ്പെടുത്തുന്നതിനും ആധുനിക കൃഷിയെക്കുറിച്ചും പരിസ്ഥിതിയെ കുറിച്ചും പഠിക്കുന്നതിനും അവ സംരക്ഷിക്കുന്ന മാർഗ്ഗങ്ങളെക്കുറിച്ചും കാർഷിക മേഖലയിൽ നടക്കുന്ന വികസനത്തെക്കുറിച്ചും പ്രഭാഷണങ്ങൾ നടത്തുന്നതിനും ഒരു കൂട്ടം ശില്പശാലകൾ സംഘടിപ്പിക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C