ദോഹ: മികച്ച ഡിജിറ്റൽ ട്രാൻസ്ഫോർമേഷനുള്ള ഖത്തറിലെ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അവാർഡ് വെൽകിൻസ് മെഡിക്കൽ സെന്ററിന്. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകുന്ന ഖത്തറിലെ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ മന്ത്രാലയം നൽകി വരുന്ന ഖത്തർ ഡിജിറ്ൽ ട്രാൻഫോർമേഷൻ‘ എന്ന വിഭാഗത്തിലെ പുരസ്കാരമാണ് വെൽകിൻസ് മെഡിക്കൽ സെന്റർ കരസ്ഥമാക്കിയത്.
