ഷാംപൂ പലവിധം; അറിഞ്ഞുപയോഗിക്കാം

നമ്മുടെ മുടിക്ക് ചേരാത്ത ഷാംപൂ ഉപയോഗിച്ചാല്‍, മുടിയുടെ സ്വാഭാവികഭംഗി പോവും. അതിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ഏതൊക്കെയെന്ന് വാങ്ങുന്നതിനുമുമ്പ് കൃത്യമായി നോക്കണം. ഹെയര്‍സ്റ്റൈല്‍ ചെയ്യുമ്പോഴും മറ്റും ഹെയര്‍ സ്‌പ്രേ പോലുള്ളവ ധാരാളമായി ഉപയോഗിക്കാറുണ്ട് പലരും. അവയുടെ അവശിഷ്ടം മുടിയില്‍ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും. അതെല്ലാം കളഞ്ഞ് മുടി വൃത്തിയാക്കാന്‍ ക്ലാരിഫൈയിങ് ഷാംപൂ സഹായിക്കും. ഇതിന് ഡീപ് ക്ലീനിങ് ഷാംപൂ എന്നും പറയും. ക്ലാരിഫൈയിങ് ഷാംപൂ ഉപയോഗിച്ചാല്‍ അതിനുപറ്റിയ കണ്ടീഷണര്‍ ഉപയോഗിക്കാനും മറക്കരുത്.

എണ്ണമയമുള്ള ശിരോചര്‍മത്തില്‍ മോയിസ്ചറൈസിങ് ഷാംപൂ ഉപയോഗിച്ചാല്‍, എണ്ണമയം കൂടുകയേയുള്ളൂ. കുറച്ച് വരണ്ടമുടിക്ക്, ഡ്രൈ ഷാംപൂവും ചേരില്ല. ദുര്‍ബലമായ, പരുക്കന്‍മുടിക്ക് പറ്റിയതാണ് പ്രോട്ടീന്‍ ഷാംപൂ. അതിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, മുടിയുടെ ഭംഗിയും തിളക്കവും കൂട്ടും. മുടി പൊട്ടിപ്പോവുന്നതും തടയും. കട്ടിയുള്ള, പരുക്കന്‍ മുടിയാണെങ്കില്‍ ക്ലെന്‍സര്‍ അടങ്ങിയ ഷാംപൂ ഒഴിവാക്കാം. അതുപയോഗിച്ചാല്‍ മുടി കൂടുതല്‍ പരുക്കനാവുകയേ ഉള്ളൂ.

കളര്‍ ചെയ്ത മുടിയുടെ നിറം മങ്ങാതിരിക്കാന്‍ കളര്‍ സെയ്ഫ് ഷാംപൂവാണ് ഗുണകരം. സ്ഥിരമായി നീന്തുന്നവര്‍ക്ക് പറ്റിയതാണ് ക്ലോറിന്‍ റിമൂവല്‍ ഷാംപൂ. ഇതിന് സ്വിമ്മേഴ്‌സ് ഷാംപൂ എന്നും പറയും. സ്ഥിരമായി സ്വിമ്മിങ് പൂളിലെ ക്ലോറിന്‍ വെള്ളത്തില്‍ നീന്തുമ്പോള്‍, മുടിയില്‍ ക്ലോറിന്‍ പറ്റിപ്പിടിക്കും. ഇത് നീക്കാനായി, സ്വിമ്മേഴ്‌സ് ഷാംപൂ ഉപയോഗിച്ചാല്‍ മതി.

അധികം പ്രശ്‌നങ്ങളൊന്നുമില്ലാത്ത, സ്വാഭാവികമായ കനംകുറഞ്ഞ മുടിക്ക് വോള്യുമൈസിങ് ഷാംപൂ ഉപയോഗിച്ചാല്‍ നല്ലതാണ്. മുടിക്ക് കൂടുതല്‍ കട്ടിയുള്ളതുപോലെ തോന്നിക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *