ധ്രുവ് റാഥി യുടെ ഇന്നത്തെ വീഡിയോ കണ്ടു. ഹൃദയത്തിലെന്തോ കൊളുത്തി വലിച്ചു

dhruv rathi

പ്രതിപക്ഷം മത്സരിച്ചത്ഇലക്ഷൻ കമ്മീഷനും ഫെയ്സുബുക്കുംമീഡിയകളും ഉൾക്കൊള്ളുന്ന ഭരണ പക്ഷത്തോടാണ്. എത്രത്തോളം അവർ വിജയിക്കുമെന്നുറപ്പില്ല. ഒരു രാജ്യത്തെ പ്രധാനമന്ത്രി ഇലക്ഷൻ പ്രചരണത്തിലുടനീളം മുസ്ലിംകളേയായിരുന്നു ഉന്നം വെച്ചത്.
ദീർഘമായൊരു കാലയളവ് ഇന്ത്യ ഭരിച്ചിട്ടും അവർ ന്യൂനപക്ഷമായി തുടർന്നു.
സ്വാതന്ത്ര്യ സമരത്തിലുടനീളം നെഞ്ചു വിരിച്ചു മുൻ നിരയിലുണ്ടായിരുന്നു. പോർട്ടുഗീസുകാർക്കെതിരെ പടനയിച്ച കുഞ്ഞാലി മരക്കാർമാർ മുതൽ മൗലാന അബുൽ കലാം ആസാദ് വരെ നീളുന്ന എണ്ണിയാലൊടുങ്ങാത്ത സ്വാതന്ത്ര്യ സമര പോരാളികൾ.നാളത്തെ തലമുറ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ വീണ്ടും കേൾക്കും. മൗന സമ്മതം മൂളിയ ഇലക്ഷൻകമ്മീഷനേയുംഅവർ കാണും. ജനാധിപത്യത്തേയും പാർല്ലമെൻ്റിനേയും
കളങ്കപ്പെടുത്തിയത് അവർ ഓർമ്മിച്ചെടുക്കും. ഒന്നും മറക്കപ്പെടില്ല. ബി ജെ പി ജയിച്ചാലും തോറ്റാലും ഇന്ത്യ നിലനിൽക്കും. ഫെഡറൽ സിസ്റ്റം പരാജയപ്പെടുമ്പോൾ നാളെ സംസ്ഥാനങ്ങൾ പ്രത്യേക അവകാശങ്ങൾ ചോദിച്ചേക്കാം. ഭാഷാ സംസ്ഥാനങ്ങളിൽപുതിയ പ്രക്ഷോഭങ്ങൾ ആരംഭിച്ചേക്കാം.
തൊട്ടാൽ വിട്ടു പോവുന്ന പ്രാദേശിക വൈവിധ്യങ്ങളെ ഭരണ ഘടനയെന്ന നൂലിൽ കോർത്ത മനോഹരമായ സംവിധാനമാണ് ഇന്ത്യ. ആ മുത്ത് മാലയിൽ മതങ്ങളും ജാതികളും ഭാഷകളും ഭൂപ്രദേശങ്ങളും ഉണ്ട്. തണുപ്പും മഴയും വേനലുമുള്ള കാലാവസ്ഥകളുണ്ട്. മലകളും വയലുകളും നദികളും കായലുകളും മരുഭൂമികളുമുണ്ട്. പരസ്പരം പിണഞ്ഞിരിക്കുന്ന മുത്തുകളൊന്നു അടർത്തിമാറ്റിയാൽ ആ മാല പൊട്ടി ചിതറിപ്പോവും. ജനാധിപത്യമാണ്
അതിനെ ശക്തിപ്പെടുത്തുന്നത്. നാനാത്വത്തിലെ ഏകത്വമാണ് അതിനു നിറങ്ങളും സൗന്ദര്യവും നല്കുന്നത്. നീതി പീഠമാണ് അതിനെ അച്ചടക്കത്തോടെ
നിലനിർത്തുന്നത്. മാധ്യമങ്ങളാണ് അതിനു കാവൽ നിൽക്കുന്നത്. ടാഗോറിൻ്റെ ഗീതങ്ങളാണതിനെ പാടിയുറക്കുന്നത്. ഗാന്ധിയുടെ അഹിംസയാണതിൻ്റെ ശാന്തത. സുഭാഷ് ചന്ദ്രബോസിൻ്റെ നെഞ്ചുറപ്പാണതിന്. ഭഗവത് സിംഗിൻ്റെ വിപ്ലവ വീര്യം അതിപ്പോഴും കെടാതെ സൂക്ഷിക്കുന്നു. കൃഷിക്കാരണതിൻ്റെ അന്നം. സൈന്യമാണതിൻ്റെ സൂക്ഷിപ്പുകാർ.
ഇന്ത്യ നിലനിൽക്കും. നിലനിൽക്കട്ടെ

-ഹാരിസ് എടവന

Leave a Reply

Your email address will not be published. Required fields are marked *