ഡെ​ങ്കി​പ്പ​നി; ഈ​ഡി​സ് കൊ​തു​കി​നെ തു​ര​ത്താ​നു​ള്ള കാ​മ്പ​യി​ന്​ തു​ട​ക്കം​കു​റി​ച്ച് ഒമാൻ

Dengue fever; Oman launches campaign to eradicate Aedes mosquito

ഒമാനിൽ ഡെ​ങ്കി​പ്പ​നി​ക്കു​ കാ​ര​ണ​മാ​കു​ന്ന ഈ​ഡി​സ് കൊ​തു​കി​നെ തു​ര​ത്താ​നു​ള്ള കാ​മ്പ​യി​ന്​ വ​ട​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി തു​ട​ക്കം​കു​റി​ച്ചു. ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി ഈ​ഡി​സ് കൊ​തു​കി​നെ ഇ​ല്ലാ​താ​ക്കാ​നാ​ണ്​ കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ആ​രോ​ഗ്യ​കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ അ​ലി ബി​ൻ ദാ​ഹിം അ​ൽ ഒ​മ്രാ​നി കാ​മ്പ​യി​ന്റെ ല​ക്ഷ്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു.

ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വി​സ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​തു​കു​ക​ളെ നേ​രി​ടാ​ൻ 16 ടീ​മു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്തു. വി​ലാ​യ​ത്തു​ക​ളി​ൽ 1599 ​കാ​മ്പ​യി​നു​ക​ൾ ന​ട​പ്പാ​ക്കി സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യും കൊ​തു​ക് പ്ര​ജ​ന​ന​കേ​ന്ദ്ര​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള 5567 നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്യും. കൊ​തു​കു​ക​ളെ തു​ര​ത്താ​നാ​യി ന​ട​ത്തു​ന്ന സ്പ്രേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കാ​മ്പ​യി​നി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്​ വ​ട​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ സു​ലൈ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ സു​നൈ​ദി പ​റ​ഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *