ല​ക്ഷ​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കി; ദ​ർ​ബ് അ​ൽ സാ​ഇ​ക്ക് കൊ​ടി​യി​റ​ക്കം

ദോ​ഹ: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ദ​ർ​ബ് അ​ൽ സാ​ഇ പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ടി​യി​റ​ങ്ങി.ഡി​സം​ബ​ർ 10ന് ​തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നു​ക​ളോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ സ്ത്രീ​ക​ളും, കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​ഴു​കി​യെ​ത്തി​യ മേ​ള സ​ർ​വ​കാ​ല റെ​ക്കോ​ഡും സൃ​ഷ്ടി​ച്ചു. ഖ​ത്ത​ർ ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ 18ന് ​മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ് ഉം ​സ​ലാ​ൽ മു​ഹ​മ്മ​ദി​ലെ ദ​ർ​ബ് അ​ൽ സാ​ഇ ആ​ഘോ​ഷ​വേ​ദി​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *