കൗണ്‍സില്‍ ഓഫ് അറബ് സൈബര്‍ സെക്യൂരിറ്റി മിനിസ്‌റ്റേഴ്‌സ്’ സ്ഥാപിക്കുന്നതിന് അംഗീകാരം

റിയാദ്: കൗണ്‍സില്‍ ഓഫ് അറബ് സൈബര്‍ സെക്യൂരിറ്റി മിനിസ്‌റ്റേഴ്‌സ്’ സ്ഥാപിക്കുന്നതിന് റിയാദില്‍ ചേര്‍ന്ന അറബ് ലീഗിന്റെ 160-ാമത് സെഷന്‍, അറബ് വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗം, അംഗീകാരം നല്‍കി. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ ഭീഷണികളുടെ വെളിച്ചത്തില്‍, സൈബര്‍ സുരക്ഷയിലെ സഹകരണത്തിന്റെയും വിഷയത്തില്‍ അറബ് മേഖലാ ഏകോപനത്തിന്റെയും പ്രാധാന്യം അറബ് രാജ്യങ്ങള്‍ മനസ്സിലാക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കൗണ്‍സില്‍ സ്ഥാാപിക്കുന്നത്.

സൈബര്‍ സുരക്ഷയില്‍ സഹകരണം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും കൗണ്‍സില്‍ ലക്ഷ്യമിടുന്നു. സൈബര്‍ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അറബ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ കൗണ്‍സില്‍ ഏകോപിപ്പിക്കും. ഇതിനായി കൗണ്‍സിലിന് കീഴില്‍ റിയാദ് നഗരത്തില്‍ ഒരു ജനറല്‍ സെക്രട്ടേറിയറ്റും ഒരു എക്‌സിക്യൂട്ടീവ് ഓഫീസും ഉണ്ടായിരിക്കും.

അറബ് രാജ്യങ്ങളെയും അവരുടെ ജനങ്ങളെയും വളരാനും അഭിവൃദ്ധി പ്രാപിക്കാനും പ്രാപ്തമാക്കുന്ന സുരക്ഷിതവും വിശ്വസനീയവുമായ അറബ് സൈബര്‍സ്‌പേസിലേക്കുള്ള പ്രവേശനം നേടുന്നതിന് ‘കൗണ്‍സില്‍ ഓഫ് അറബ് സൈബര്‍ സെക്യൂരിറ്റി മിനിസ്‌റ്റേഴ്‌സ്’ സഹായകരമാകും. സുരക്ഷാ മേഖല ഒരു പ്രധാന സ്തംഭമായി മാറിയതിനാല്‍, സുരക്ഷാ മേഖലകളില്‍, പ്രത്യേകിച്ച് സൈബര്‍ സുരക്ഷാ മേഖലയില്‍, സംയുക്ത അറബ് സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ലീഗ് ഓഫ് അറബ് സ്‌റ്റേറ്റ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൗള്‍ ഗെയ്ത് ചൂണ്ടിക്കാട്ടി.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *