ദോഹ: ഓൾഡ് ദോഹ പോർട്ടിൽ നങ്കൂരമിട്ട് ഇറ്റാലിയൻ ക്രൂസ് കപ്പലായ കോസ്റ്റ സ്മെറാൾഡ. നവംബറിൽ ആരംഭിച്ച പുതിയ സീസണിന്റെ ഭാഗമായാണ് ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ കപ്പലായ കോസ്റ്റ് സ്മെറാൾഡ ദോഹ തീരത്തെത്തിയത്.6554 യാത്രക്കാരും 1678 ജീവനക്കാരുമായാണ് ഖത്തറി ലേക്കുള്ള കന്നിയാത്ര. ഇത്തവണത്തെ ക്രൂസ് സീസണിൽ ഖത്തറി ലെത്തുന്ന നാലാമത്തെ കപ്പലാണ് കോസ്റ്റ സ്മെറാൾഡ.
