നൂതന സുരക്ഷാ സംവിധാനമാണ് കുറ്റകൃത്യ നിരക്ക് കുറച്ചു: കുവൈത്ത്

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം നടപ്പാക്കിവരുന്ന നൂതന സുരക്ഷാ സംവിധാനമാണ് കുറ്റകൃത്യ നിരക്ക് കുറയാൻ കാരണമെന്ന് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് പറഞ്ഞു. ഈ വർഷം ആദ്യപകുതിയിൽ കുവൈത്തിൽ ഗുരുതര കുറ്റകൃത്യ നിരക്ക് 25% കുറഞ്ഞു.  

കൊലപാതകം, ബാങ്ക് കവർച്ച, മോഷണം, സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയുള്ള ആക്രമണം, ഭീഷണി, ഭവനഭേദനം തുടങ്ങിയവയിലാണ് കുറവുണ്ടായത്. മദ്യം, ലഹരി മരുന്ന് എന്നിവയ്ക്കെതിരായ പരിശോധന വ്യാപകമാക്കിയതും കുറ്റകൃത്യങ്ങളുടെ തോത് കുറച്ചു.

ഈ വർഷം ഇതുവരെ വിവിധ നിയമലംഘനങ്ങൾക്കു അറസ്റ്റിലായ 11,000 പേരെ നാടുകടത്തി. ഇവരിൽ ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഈജിപ്ത് രാജ്യക്കാർ ഉൾപ്പെടും. നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നവർ ഇതിനു പുറമെയാണ്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *