നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡീപ് ഫേകിന്റെ അപകടം ഒരിക്കൽക്കൂടി തിരിച്ചറിയപ്പെടുകയാണ്. കുറച്ചു മാസങ്ങൾക്കു മുൻപ് ജെയിലറിലെ കാവാല എന്ന പാട്ടിൽ തമന്നയ്ക്കു പകരം സിമ്രാൻ നൃത്തം ചെയ്യുന്നതു കണ്ടു നാം ഞെട്ടിയിരുന്നു. കേന്ദ്ര ഐടി സഹമന്ത്രിയും അമിതാഭ് ബച്ചനുമൊക്കെ രൂക്ഷ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നു. എഐ റെന്‍ഡറിങ്ങിൽ പല നടീനടന്മാരെയും മാറ്റിമറിയ്ക്കുന്ന പല വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
‘സ്ത്രീകൾ അനുദിനം ചൂഷണം ചെയ്യപ്പെടുന്ന ഒരു രാജ്യത്ത്, പെൺകുട്ടികളെ ലക്ഷ്യമിടാനും ഉപദ്രവിക്കാനും ബ്ലാക്ക്‌മെയിൽ ചെയ്യാനും ഉപയോഗിക്കുന്ന അടുത്ത ആയുധം ഡീപ് ഫേക്ക് ആയിരിക്കുമെന്നും ഒരു ചെറിയ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള ഇത്തരം ടെക്നോളജിയെക്കുറിച്ചറിയാത്തവർ ഇതിനെ എങ്ങനെ നേരിടുമെന്നും അവർ മാനം പോയെന്നായിരിക്കും ചിന്തിക്കുകയെന്നും’ ചിന്മയി പറയുന്നു. ഉടനടി രാജ്യവ്യാപകമായ ബോധവത്കരണ ക്യാംപെയ്ൻ ആരംഭിക്കണമെന്ന് ചിന്മയി എക്സിൽ(ട്വിറ്റർ) പോസ്റ്റ് ചെയ്തു.
താരങ്ങളുൾപ്പടെയുള്ളവർ യാഥാർഥ്യമെന്നു കരുതി പങ്കുവച്ച ആ വിഡിയോ ഒരു ഉദാഹരണമാണ്. എന്നാൽ ഈ ഡീപ് ഫേക് എഡിറ്റിങിനു സിമ്രാൻ സമ്മതം നൽകിയിരുന്നോ എന്ന ചോദ്യവുമായി എത്തുകയാണ് ഗായിക ചിന്മയി ശ്രീപദ.
നിലവിൽ ഡീപ് ഫേക് ഏറ്റവും അധികം ഉപയോഗിക്കുന്നതു പോണോഗ്രഫിയിലാണ്. 30 കോടിയോളം കാഴ്ചക്കാരാണ് ഡീപ്ഫേക് പോണുകൾക്കായി മാത്രം സ്ഥാപിതമായ വെബ്സൈറ്റുകളിൽ അടുത്തിടെ ഉണ്ടായതെന്നു പിസിമാഗ് റിപ്പോർട്ടു ചെയ്യുന്നു.
ഡീപ് ലേണിങ്, ഫേക് എന്നീ വാക്കുകള്‍ ചേര്‍ത്തായിരുന്നു ഡീപ് ഫേക് എന്ന പേരുണ്ടായത്. ഡീപ്ഫേക്കുകൾ ഒരു തരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആണ്, അത് ആളുകൾ യഥാർത്ഥത്തിൽ പറയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങൾ പറയുന്നതോ ചെയ്യുന്നതോ ആയ ‘യാഥാർഥ്യത്തോടടുത്ത്’ നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും സൃഷ്ടിക്കാൻ ഉപയോഗിക്കാം. വ്യക്തിയുടെ ചിത്രങ്ങളുടെയും വിഡിയോകളുടെയും ഒരു വലിയ ഡാറ്റാസെറ്റുപയോഗിച്ച മെഷീൻ ലേണിങ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഈ മോഡൽ കൃത്യമായി പരിശീലിച്ചുകഴിഞ്ഞാൽ, യഥാർത്ഥത്തിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ചിത്രങ്ങളും വിഡിയോകളും സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കാം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C