ദേശവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വസ്‍ത്രങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി ചൈന

China is about to bring restrictions on clothing that offends national sentiments

ബെയ്ജിങ്: ചൈനയിൽ ദേശവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള വസ്‍ത്രങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നു. നിയമം ലംഘിക്കുന്നവർക്ക് പിഴയും തടവും ശിക്ഷയും ലഭിക്കും.നിയമത്തിന്റെ കരട് ബില്ല് തയ്യാറായതായി എന്നാണ് റിപ്പോർട്ട്. ദേശവികാരത്തിനെതിരായ പ്രസംഗങ്ങളും വസ്ത്രധാരണവും നിരോധിക്കാനാണ് ചൈന ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കരട് ബില്ല് തയ്യാറായെങ്കിലും ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് നിരോധിക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല.

പൊതുജനങ്ങളുടെ അഭിപ്രായത്തിന് വേണ്ടി നേരത്തെ ഇതുമായി ബന്ധപ്പെട്ട കരട് പുറത്തിറക്കിയിരുന്നു. ചൈനയിലെ ഒട്ടനേകം നിയമവിദഗ്ദർ പുതിയ നിയമത്തിൽ ആശങ്ക പ്രകടിപ്പിട്ടുണ്ട്. സെപ്റ്റംബർ 30ന് പൊതുജനങ്ങൾക്ക് ഇക്കാര്യത്തിൽ അഭിപ്രായം പറയാനുള്ള സമയം അവസാനിക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *