ഇന്ത്യൻ ഭൂപ്രദേശം ചൈന കൈയേറിയെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “ഇവിടെ ആശങ്കാജനകമായ കാര്യം ചൈന നമ്മുടെ ഭൂമി കൈയടക്കിയെന്നതാണ്. ഇവിടെയുള്ളവർ പറയുന്നത് ചൈനീസ് പട്ടാളം ഈ പ്രദേശത്ത് കടന്നുകയറി ഭൂമി കൈവശപ്പെടുത്തിയെന്നാണ്. എന്നാൽ ഒരിഞ്ച് പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത് ശരിയല്ല. നിങ്ങൾക്ക് ചോദിക്കാം. ആരെങ്കിലും ഇവിടെയുണ്ട്,” രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നലെ രാഹുൽ ലഡാക്ക് പോയിരുന്നു.
ലഡാക്കിലെ ജനങ്ങൾക്ക് നൽകിയ പദവിയിൽ (കേന്ദ്ര ഭരണ പ്രദേശം) സന്തുഷ്ടരല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ രാഹുൽ ലഡാക്കിലെ പാങ്കോങ്ങിൽ പൂജ നടത്തിയിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. പുഷ്പാർച്ചനക്ക് ശേഷം പുറത്തുവന്ന് രാഹുൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.ഇന്ത്യ-ചൈന പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് രാഹുലിന്റെ വിമർശനം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C