കൂടുതൽ താരങ്ങൾ വന്നിട്ടുംതിരിച്ചുവരാതെ ചെൽസി.

ലണ്ടൻ : ഈ സീസൺ ഞെട്ടലോടെ തുടങ്ങി ചെൽസി. ഒരുപിടി മികച്ച സിംഗിംഗ് നടത്തിയിട്ടും ഉപകാരപ്രദമല്ലാതെ കഴിഞ്ഞ മത്സരത്തിൽ ചെൽസി വെസ്റ്റ്ഹാം നോട്‌ (3-1) ലണ്ടൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ പരാജയപെട്ടു.

മത്സരത്തിൽ ഉടനീളം പൊസിഷൻ ഫുട്ബാൾ കളിച്ചിട്ടും. ചെൽസി താരങ്ങൾ തമ്മിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിലുള്ള പോരായ്മകൾ മത്സരത്തെ പ്രതികൂലമായി ബാധിച്ചു.

Related News

ആദ്യ അരങ്ങേറ്റം ഗംഭീരമാക്കിയ ജെയിംസ് വാർഡ് പ്രൗസ്. മത്സരത്തിൽ രണ്ട് നിർണായക അസ്സിസ്റ്റ്‌ നൽകി ചെൽസിയെ പരാജയപ്പെടുത്തുനതിൽ പ്രധാന പങ്ക് വഹിച്ചു

ഇതോടെ ചെൽസി പരിശീലകൻ പൊച്ചടിനോ കൂടുതൽ സമ്മർദം അനുഭവപ്പെട്ടു.

കളി തുടങ്ങി 7-മിനുട്ടിൽ നായഫ് വെസ്റ്റ്ഹാം നെ മുൻപിലെത്തിച്ചു എന്നാൽ ആദ്യ പകുതിയിൽ തനെ ചെൽസിക്ക് വേണ്ടി യുവ താരം കാർണി 28- മിനുട്ടിൽ വല കുലുക്കി.

ശേഷം രണ്ടാം പകുതിയിൽ 53- മിനിട്ടിൽ ജെയിംസ് വാർഡ് പ്രൗസ് ന്റെ മിന്നും പാസിൽ അന്റോണിയോ ലീഡ് എടുത്തു. മത്സരം ഏകപക്ഷീയം ആയി തുടർന്നു

67- മിനുട്ടിൽ രണ്ട് യെല്ലോ കാർഡ് കണ്ട് വെസ്റ്റ്ഹാം താരം നായഫ് പുറത്തുപോയിട്ടും. പത്തു പേരായി ചുരുങ്ങിയ ടീമിനെതിരെ ഒന്നും ചെയ്യാൻ പറ്റാതെ കളിയുടെ അവസാന മിനുട്ടിൽ മറ്റൊരു ഗോളും വയങ്ങിയാണ് ചെൽസി മത്സരം അവസാനിപ്പിച്ചത്.

ഇതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ചെൽസിക്കെതിരെ ആരാധനകരും വിമർശകരും ഒരുപോലെ പ്രതികരിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *