ദോഹ: ഖത്തറില്‍ ഇന്നു മുതല്‍ കാലാവസ്ഥ മാറിത്തുടങ്ങും. ഇന്നും നാളെയുമായി ആഘാശത്ത് മേഘങ്ങള്‍ രൂപപ്പെട്ട് തുടങ്ങുമെന്നും ഇടിയോടും കാറ്റോടും കൂടി മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. ഖത്തറില്‍ ഇന്നു മുതല്‍ കാലാവസ്ഥയില്‍ മാറ്റം വന്നുതുടങ്ങുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്.
ഖത്തറില്‍ അല്‍ വസ്മി സീസണ്‍ തുടങ്ങിയതായും ഡിസംബര്‍ ആദ്യവാരം വരെ ചൂട് ക്രമാനുഗതമായി കുറഞ്ഞുവരും. മഴക്കാലത്തിന്‍റെ വരവ് അറിയിച്ച് അൽ വസ്മി സീസൺ ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴപെയ്തേക്കാമെന്ന് ഖത്തർ കാലാവസ്ഥാവിഭാഗം അറിയിച്ചു. 52 ദിവസം നീണ്ടുനിൽക്കുന്ന അൽ വസ്മി ഡിസംബർ ആറുവരെ നീണ്ടു നിലക്കും.
കടുത്ത വേനലിനൊടുവിൽ ഗൾഫ് രാജ്യങ്ങളുടനീളം ക്രമാതീതമായി ചൂട് കുറഞ്ഞ് വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പകലിലെയും രാത്രിയിലെയും അന്തരീക്ഷ താപനില കുറഞ്ഞനിലയിലാണ് രേഖപ്പെടുത്തിയത്. പകൽ സമയങ്ങളിൽ 37 ഡിഗ്രിയായിരുന്നു ഏറ്റവും ഉയർന്ന ചൂട്. തണുത്ത രാത്രികളെ വരവേൽക്കാൻ മരുഭൂമികൾ കേന്ദ്രീകരിച്ച് ക്യാംപിങ്ങുകൾക്കും തുടക്കമായിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C