ദുബൈ: പുതുവർഷാഘോഷത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് സമ്മാനങ്ങൾ കൈമാറി ദുബൈ അധികൃതർ. വിവിധ ലേബർ ക്യാമ്പുകളിൽ നടന്ന ആഘോഷ പരിപാടികളിൽ ആയിരുന്നു സമ്മാനവിതരണം. തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ശക്തമായ നടപടികൾ തുടരുമെന്നും തൊഴിൽ വിഭാഗം അധികൃതർ അറിയിച്ചു.
മൂന്നു കാറുകൾ, നിരവധി സ്‌മാർട്ട് ഫോണുകൾ എന്നിവ സമ്മാനമായി നൽകിയായിരുന്നു ദുബൈ പെർമനൻ്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്‌സിൻ്റെ ആഘോഷ പരിപാടികൾ. അൽഖൂസ്, മുഹൈസിന, ജബൽ അലി, ഓർലയൻസ്, ജുമൈറ ഒന്ന്, അൽ ബദാ തുടങ്ങിയ സ്ഥലങ്ങളിലെ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ. പങ്കെടുത്ത ഒരു ലക്ഷത്തിലധികം പേരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിച്ചവർക്കായിരുന്നു സമ്മാനവിതരണം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C