ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിലാണെന്ന് ഹമാസ് നേതാവ്

ദോഹ: ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിലാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ അറിയിച്ചു. ടെലഗ്രാമിൽ നൽകിയ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഹമാസ് ബന്ദികളായി പിടിച്ച 240 ഓളം ബന്ദികളെ വിട്ടയക്കുന്നതിനുള്ള കരാറിലെത്താനാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഖത്തറാണ് മാധ്യസ്ഥം വഹിക്കുന്നത്. ഹമാസിൻ്റെ രാഷ്ട്രീയകാര്യാലയം പ്രവർത്തിക്കുന്ന ഖത്തറിലാണ് ഇസ്മായിൽ ഹനിയ്യയുടെ ആസ്ഥാനം. ഇടക്കാല വെടിനിർത്തലിനു പകരം ഏതാനും ബന്ദികളെ വിട്ടയക്കാനുള്ള ധാരണ അവസാനഘട്ടത്തിൽ ചില പ്രായോഗിക പ്രശ്‌നങ്ങളിൽ ഉടക്കിയിരിക്കയാണെന്ന് ഖത്തർ പ്രധാനമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു. ഇസ്രായേൽ ഗാസയിൽ തുടരുന്ന ആക്രമണത്തിൽ മരണസംഖ്യ 13,300 ആയതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *