കുവൈത്ത്: കുവൈത്തില്‍ അർബുദ ബാധിതർ വര്‍ദ്ധിക്കുന്നു. ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.
രാജ്യത്ത് അർബുദ ബാധിതർ വര്‍ദ്ധിക്കുന്നതായി ദേശീയ കാൻസർ ബോധവൽക്കരണ കാമ്പയിൻ ചെയർമാൻ ഡോ. ഖാലിദ് അൽ-സലാഹ്.
ഒരു ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണ് കുവൈത്തില്‍ കാൻസർ രോഗബാധിതരുടെ വർദ്ധനവ്. അർബുദ ബാധിതരില്‍ പകുതിയും പ്രവാസികളാണ്. വൻകുടലിനെ ബാധിക്കുന്ന അർബുദമാണ് കുവൈത്തിൽ കൂടുതൽ കണ്ടു വരുന്നത്. സ്ത്രീകളിൽ ഗർഭപാത്രം, സ്തനാർബുദം, തൈറോയ്ഡ് എന്നിവയിലുണ്ടാകുന്ന അർബുദങ്ങളും അടുത്തകാലത്തായി കൂടി വരുന്നതായി അധികൃതർ അറിയിച്ചു.
നേരത്തെയുള്ള പരിശോധനകള്‍ വഴി സ്തനാർബുദം ഒരു പരിധിവരെ പ്രതിരോധിക്കുവാന്‍ കഴിയുമെന്ന് ഡോ. ഖാലിദ് അൽ-സലാഹ് പറഞ്ഞു. രാജ്യത്ത് സ്തനാർബുദ ബോധവൽക്കരണ കാമ്പയിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാൽപ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകൾ പരിശോധനകൾക്കായി കാമ്പയിൻ അധികൃതരുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C