നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ

ഡൽഹി: ഇന്ത്യ- കാനഡ തർക്കം രൂക്ഷമാകുന്നു. ഖലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ വ്യക്തമാക്കി. എന്നാൽ തെളിവുകൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് കാനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. കാനഡയിലെ ഇന്ത്യക്കാർക്ക് ആശങ്ക വേണ്ടെന്നും കാനഡ അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള പ്രശ്‌ന പരിഹാരത്തിന് അനുനയനീക്കവുമായി അമേരിക്ക രംഗത്തെത്തി.
അതേസമയം കാനഡക്കെതിരായ നിലപാട് കടുപ്പിക്കുകയാണ് ഇന്ത്യ.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ കാനഡക്കെതിരെ രൂക്ഷമായ വിമർശനമുയർന്നിരുന്നു. കാനഡ ഭീകരവാദത്തിന്റെ മണ്ണായി മാറി. നിരവധി ഭീകരവാദികൾ കാനഡയിലേക്ക് കുടിയേറുന്നു, അവിടെ അവർക്ക് ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നു എന്നതാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഇതിന് പിന്നാലെയാണ് വിസ സേവനങ്ങൾ താത്കാലികമായി നിർത്തുന്ന തരത്തിലേക്ക് ഇന്ത്യ കടന്നത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *