ഇന്ത്യൻ ഓഹരി വിപണി റെക്കോർഡുകൾ ഒന്നിന്പുറകെ ഒന്നായി തിരുത്തി കുറിച്ച് പുതിയ ഉയരങ്ങളിലേയ്ക്ക് ചുവടുവെച്ചു. വിദേശ ധനകാര്യസ്ഥാപനങ്ങളുടെ പിന്തുണയിൽ ബോംബെ സെൻസെക്സ് 623 പോയിന്റും നിഫ്റ്റി സൂചിക 180 പോയിന്റും. തുടർച്ചയായ നാലാം വാരമാണ് വിപണി മികവ് നിലനിർത്തുന്നത്. ഒരു മാസത്തിനിടയിൽ സൂചിക അഞ്ച് ശതമാനം മുന്നേറി. അതേ സമയം വാരാന്ത്യം വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻ നിര ഓഹരികളിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചത് സൂചികളിൽ വൻ പ്രകമ്പനത്തിന് ഇടയാക്കി.
കാലവർഷം അനുകൂലമെന്ന വിലയിരുത്തൽ
നിഫ്റ്റി എഫ് എം സി ജി സൂചികയെ സർവകാലാശാല റെക്കോർഡായ 54,308 ലേയ്ക്ക് ഉയർത്തി. മിഡ് ക്യാപ്, സമോൾ ക്യാപ് ഇൻഡക്സുകളിൽ ശക്തമായ റാലി. പിന്നിട്ട മൂന്ന് മാസം മിഡ് ക്യാപ് സൂചിക 18 ശതമാനവും സ്മോൾ ക്യാപ് സൂചിക 20 ശതമാനവും വർദ്ധിച്ചു. കഴിഞ്ഞവാരം നിഫ്റ്റി ബാങ്ക് സൂചിക ഏകദേശം മൂന്ന് ശതമാനം ഉയർന്നു, മിഡ്ക്യാപ് സൂചിക ഒരു ശതമാനം കയറി. പിന്നിട്ട വാരം നിഫ്റ്റി പി.എസ്.യു ബാങ്ക് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ഐ.ടി, മെറ്റൽ, റിയാലിറ്റി വിഭാഗങ്ങൾക്ക് തിരിച്ചടി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C