ദോഹ: ഖത്തറിലെ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ,’SAC’ ഇലക്ട്രോണിക് സേവനം താൽക്കാലികമായി നിർത്തിവെച്ചു. ഓഗസ്റ്റ് 4 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഓഗസ്റ്റ് 5 ശനിയാഴ്ച രാത്രി 10 മണി വരെ ഇലക്‌ട്രോണിക് ‘സാക്’ സേവനം താൽക്കാലികമായി നിർത്തിവച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് സംവിധാനങ്ങൾ സംബന്ധിച്ച അപ്‌ഡേറ്റുകൾ നടക്കുന്നതിനാലാണ് ഈ തടസം.
ഖത്തറിലെ നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പ് അംഗീകരിച്ച ഔദ്യോഗിക ആപ്ലിക്കേഷനാണ് ‘സാക്’. ഇതുവഴി നിരവധി ഇ-സേവനങ്ങൾ നല്കപ്പെടുന്നുണ്ട്. റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സുതാര്യവും എളുപ്പവുമാക്കാൻ ഇതുവഴി സാധിക്കും.സേവനങ്ങൾ സുഗമമാക്കാനും ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് വേഗത്തിലും സമർത്ഥമായും എത്തിക്കാനും ലക്ഷ്യമിടുന്ന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C