ദോഹ: ഇന്ത്യൻ പൊതുമേഖല സ്ഥാപനമായ ‘ഗെയിൽ’ ഖത്തറുമായി 20 വർഷത്തെ ഇറക്കുമതി കരാർ സംബന്ധിച്ച് ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി വാർത്ത ഏജൻസിയായ ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. പ്രതിവര്‍ഷം 10 ലക്ഷം മെട്രിക് ടണ്‍ ദ്രവീകൃതക പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനാണ് ഖത്തർ എനർജിയുമായി കരാറിന് ശ്രമിക്കുന്നത്.
റഷ്യയില്‍നിന്നുള്ള പ്രകൃതിവാതകലഭ്യത കുറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യ ഖത്തറടക്കമുള്ള രാജ്യങ്ങളെ സമീപിക്കുന്നത്. ലോകത്തെതന്നെ മുൻനിര എൽ.എൻ.ജി ഉൽപാദക രാജ്യമാണ് ഖത്തർ. അബൂദബിയുടെ എണ്ണക്കമ്പനിയായ അഡ്നോക്കുമായി ഇന്ത്യന്‍ ഓയില്‍ കോർപറേഷന് 14 വര്‍ഷത്തെ എൽ.എൻ.ജി കരാറുണ്ടാക്കിയതിനു പിന്നാലെയാണ് ഗെയിൽ ഖത്തറുമായി കരാറിലെത്തുന്നത്.
കരാര്‍ പ്രാബല്യത്തിലായാല്‍ ഖത്തറില്‍നിന്ന് പ്രകൃതിവാതകം ഇറക്കുമതിചെയ്യുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയാകും ഗെയില്‍. നിലവില്‍ പെട്രോനെറ്റുമായി ഖത്തർ എനർജിക്ക് കരാറുണ്ട്. സെപ്റ്റംബറോടെ കരാറുകൾ പൂര്‍ത്തിയാക്കാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
കായിക മേള : ലഖ്ത ജേതാക്കൾ
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
2030ഓടെ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം കുറക്കും: ഖത്തർ
എംബസിയുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ഖത്തർ ഇന്ത്യൻ എംബസി
എജുക്കേഷൻ എക്സലൻസ് അവാർഡ് 2024 അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 31
എളുപ്പത്തിൽ കുടുംബ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാം
എക്സ്പോ 2023ന് ഇന്ന് ഖത്തറില്‍ തുടക്കം
ഇസ്ലാമിക ലോകത്തെ സാംസ്കാരിക മന്ത്രിമാരുടെ പന്ത്രണ്ടാമത് സമ്മേളനം ദോഹയിൽ സമാപിച്ചു
ബു ഹമൂർ ഇന്റർസെക്ഷനിലെ ട്രാഫിക് ലൈറ്റുകൾ എട്ടുമണിക്കൂർ അടച്ചിടും.
ഖത്തറി ഗവേഷകർക്ക് ഷാർജ ഇന്റർനാഷണൽ കൾച്ചറൽ ഹെറിറ്റേജ് അവാർഡ്.
ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ ഒൿടോബർ രണ്ടിന് തുടക്കമാകും
പരിസ്ഥിതിസൗഹൃദംകൂടിയായ എൽ.എൻ.ജി ഉപയോഗം വർധിപ്പിക്കുന്നതിനായി 80 ലക്ഷം മെട്രിക് പ്രകൃതിവാതകം കൂടി ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ് ഗെയില്‍. ഇന്ത്യയുടെ എൽ.എൻ.ജി ലഭ്യത സജീവമാക്കുകയും ഏത് അന്താരാഷ്ട്ര സാഹചര്യത്തിലും തടസ്സമില്ലാത്ത ഊർജ വിതരണം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ‘ഗെയിൽ’ കരാറിലെത്തുന്നത്. നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C