ദോഹ: ആഗോള കായിക രംഗത്ത് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്സ്. 2022- 23 സാമ്പത്തിക വർഷത്തേക്കുള്ള എയർ ലൈനിന്റെ അടുത്തിടെ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് അനുസരിച്ച് ഈ നേട്ടങ്ങൾ ആഗോളതലത്തിൽ കായിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു നിറസാന്നിധ്യമായി കണക്കാക്കുന്നു.
കായിക രംഗത്തുള്ള സഹകരണം കഴിഞ്ഞവർഷം ഗണ്യമായ മുന്നേറ്റം കൈവരിച്ചിരുന്നു. 2022- 23 സാമ്പത്തിക വർഷത്തിലുടനീളം വിവിധ കായിക സംരംഭങ്ങൾ, ഫെഡറേഷനുകൾ, മത്സരങ്ങൾ,ടീമുകൾ എന്നിവ സ്പോൺസർ ചെയ്തുകൊണ്ട് ലോകമെമ്പാടുമുള്ള സമൂഹത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ എയർവേയ്സ് ഈ കായിക രംഗത്തെ പിന്തുണച്ചത്.
2022ൽ നടന്ന ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിത്തം വഹിച്ചിരുന്നത് ഖത്തർ എയർവേയ്സ് ഗ്രൂപ്പായിരുന്നു. 2022 -23 സാമ്പത്തിക വർഷത്തിൽ കായികശക്തിയെ മെച്ചപ്പെടുത്തുകയും, ആളുകളെ ഒന്നിപ്പിക്കുകയും ചെയ്തിരുന്നു. ടൂർണമെന്റ് കാലയളവിൽ ഖത്തർ എയർവേയ്സ് പതിനാലായിരം വിമാനയാത്രകൾ നടത്തി,ആറ് ഭൂഖണ്ഡങ്ങളിൽ നിന്നും ആരാധകരെ ഖത്തറിലേക്ക് കൊണ്ടുവന്ന് ഭൂമിയിലെ ഏറ്റവും വലിയ കായിക വിസ്മയത്തിന് സാക്ഷ്യം വഹിച്ചിരുന്നു. 5 ബില്യൺ ആരാധകരാണ് ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണ്ണമെന്റ് പങ്കാളികളായത്, ഖത്തർ എയർവേയ്സ് ബ്രാൻഡിന് ഇത് വലിയൊരു ആദരവ് കൂടിയാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C