മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഗ്രൂപ്പിൽ നിന്നുള്ള മറ്റൊരു കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് അടുത്തിടെ പിരിഞ്ഞ ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിനെ (ജെഎഫ്എസ്എൽ) ഇന്ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്തു. നിലവിൽ ഗ്രേ മാർക്കറ്റിൽ ഈ ഓഹരി 300 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇത് പ്രീ-ലിസ്റ്റിംഗ് വിലയായ 261.85 രൂപയേക്കാൾ കൂടുതലാണ്. ഓഹരി വാങ്ങി ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിച്ച ശേഷം പിന്നീടാണ് വിൽക്കാൻ കഴിയുക.
ജിയോയുടെ ഓഹരികൾ കഴിഞ്ഞയാഴ്ച ഓഹരി ഉടമകളുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് വരവ് വെച്ചിരുന്നു. വിഭജനത്തിന്റെ ഭാഗമായി റിലയൻസിന്റെ ഒരു ഓഹരി കൈവശമുള്ളവർക്ക് ജിയോ ഫിനാൻഷ്യലിന്റെ ഒരു ഓഹരിയാണ് ലഭിക്കുക.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C