ന്യൂഡൽഹി: അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ജിക്യുജി പാർട്ണേഴ്സ് അദാനി പവറിന്റെ ന്യൂനപക്ഷ ഓഹരികൾ ഏറ്റെടുത്തു. GQG യും മറ്റ് നിക്ഷേപകരും ചേർന്ന് ഒരു ബ്ലോക്ക് ഡീലിലൂടെ അദാനി പവറിലെ മൊത്തം 8.1 ശതമാനം ഓഹരിക്ക് തുല്യമായ 31.2 കോടി ഓഹരികൾ സ്വന്തമാക്കി. ഒരു ഓഹരിക്ക് ശരാശരി 279.17 രൂപ നൽകി. GQG നിക്ഷേപം നടത്തുന്ന നാലാമത്തെ അദാനി കമ്പനിയാണിത്. മാത്രമല്ല, ഇതുവരെ ഓഹരി വിപണിയിൽ ബ്ലാക്ക് ഡീലിലൂടെ നടന്ന ഏറ്റവും വലിയ ഓഹരി വാങ്ങൽ ഇടപാടുകളിലൊന്നാണിത്.
അദാനി പവർ പ്രൊമോട്ടർമാരായ ഗൗതം അദാനിയുടെ കുടുംബത്തിന് കമ്പനിയിൽ 74.97 ശതമാനം ഓഹരിയുണ്ട്.
അമേരിക്കൻ മാർക്കറ്റ് റിസർച്ച് ആൻഡ് ഷോർട്ട് സെല്ലിംഗ് കമ്പനിയായ ഹിൻഡൻബെർഗിന്റെ റിപ്പോർട്ടിനെ തുടർന്ന് ഈ വർഷം മാർച്ച് മുതലാണ് ഇടിവ് നേരിട്ട ഓഹരികളിൽ ജിക്യുജി പാർട്നേഴ്സ് നിക്ഷേപം നടത്തി തുടങ്ങിയത്.
കഴിഞ്ഞ 6 മാസത്തിനിടെ ഓഹരികളിൽ 82.53% നേട്ടമുണ്ടായി. ഈ വർഷം വരുമാനത്തിലും ലാഭത്തിലും മികച്ച വർധനയാണ് കമ്പനി നേടിയത്.
Related News
ഖത്തറിലെ തുറമുഖത്തെ കണ്ടെയ്നർ വോളിയത്തിൽ 19 ശതമാനം വാർദ്ധനവ്
റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ആര്‍ക്കേഡ് ഡെവലപ്പേഴ്സ് ഐപിഒയ്ക്ക്
ആഗോള കായിക പങ്കാളിത്തം വിപുലീകരിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്സ് ഗ്രൂപ്പ്.
- Featured
-
By
Reporter
- 0 comments
ജീവനക്കാരുടെ എണ്ണത്തിൽ 20,000 കടന്ന് എമിറേറ്റ്സ്
- Featured
-
By
Reporter
- 0 comments
നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് നല്ലകാലം
- Featured
-
By
Reporter
- 0 comments
‘ഗെയിൽ’ ഖത്തറുമായി 20 വർഷത്തെ കരാർ; ചർച്ചകൾ അന്തിമഘട്ടത്തിൽ
- Featured
-
By
Reporter
- 0 comments
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C