അബുദാബി: ഇന്ത്യയും യുഎഇയും തമ്മില്‍ പ്രാദേശിക കറന്‍സിയില്‍ ക്രൂഡ് ഓയില്‍ വ്യാപാരം ആരംഭിച്ചു. കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍ എത്തിയപ്പോഴാണ് ഉഭയകക്ഷി വ്യാപാരങ്ങളില്‍ ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും ഉപയോഗിക്കാനുള്ള ധാരണപാത്രത്തില്‍ ഒപ്പുവച്ചത്. രൂപയിലും ദിര്‍ഹത്തിലും വ്യാപാരം നടന്നതായി യുഎഇയിലെ ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
പത്ത് ലക്ഷം ബാരലിന്റെ ക്രൂഡ് ഓയില്‍ ഇടപാടാണ് അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും ഇന്ത്യന്‍ ഓയില്‍ കോര്പറേഷഷനും തമ്മില്‍ നടത്തിയത്. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടില്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്താന്‍ തീരുമാനിച്ചത്.
ഇടപാടുകളുടെ ചെലവും സമയവും കുറയ്ക്കുമെന്നതിനൊപ്പം രൂപയുടെ സ്ഥിരതയും കൂട്ടുമെന്നുമാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം 35.10 ബില്യന്‍ ഡോളറിന്റെ പെട്രോളിയം ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്ത്.
Related News
പ്രവാസി കുടുംബങ്ങളുടെ ചങ്കിടിപ്പ് കൂട്ടി യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം
അബുദബി വിമാനത്താവളം; ഇത്തിഹാദ് എയര്‍വെയ്സ് പുതിയ ടെര്‍മിനലില്‍ നിന്നും ഉദ്ഘാടന പറക്കല്‍ നടത്തും
കാറ്റിൽനിന്ന് വൈദ്യുതി; പദ്ധതിക്ക് തുടക്കം കുറിച്ച് യു.എ.ഇ
80 തരം രോഗങ്ങളുടെ ചികിൽസക്ക് സഹായകമാകുന്ന ‘ബയോ ബാങ്ക്’ വരുന്നു
ദുബായ് ഗ്ലോബല്‍ വില്ലേജ് സീസൺ 28; വിഐപി പാക്കേജുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം
നിയമം ലംഘിച്ച് റിക്രൂട്ട്മെന്റ്; രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
പ്രവാസികൾക്കായി കുറഞ്ഞ ടിക്കറ്റ് നിരക്കുമായി സലാം എയര്‍
വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
- Featured
-
By
Reporter
- 0 comments
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C