ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, സാംസങ്, ഒറാക്കിള്‍ ഉള്‍പ്പടെയുള്ള 25 ആഗോള ടെക് കമ്പനികൾക്ക് ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ വിപണി മൂല്യത്തില്‍ നഷ്ടമായത് 50 ലക്ഷം കോടി രൂപ(600 ബില്യണ്‍ ഡോളര്‍). ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനലിറ്റിക്‌സ് ആന്‍ഡ് കണ്‍സള്‍ട്ടിങ് കമ്പനിയായ ഗ്ലോബല്‍ ഡാറ്റയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കടപ്പത്ര ആദായത്തിലെ വര്‍ധന, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവയാണ് തിരിച്ചടിയായത്. നിര്‍മിത ബുദ്ധി(എ.ഐ)യുമായി ബന്ധപ്പെട്ട ഡിമാന്റിനെതുടര്‍ന്ന് 2023 ജൂണില്‍ വിപണിയിലുണ്ടായ മുന്നേറ്റം തുടരാന്‍ കഴിയാതിരുന്നതും ടെക് കമ്പനികളെ ബാധിച്ചു. അടുത്തിടെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിപ്പും വിപണിയെ പിറകോട്ടാക്കി.
ഗ്ലോബല്‍ ഡാറ്റയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ജൂലായ് 31ന് ആപ്പിളിന്റെ വിപണിമൂല്യം 3.07 ട്രില്യണ്‍ ഡോളറെന്ന ഉയര്‍ന്ന നിലവാരം കുറിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C