കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു. അൽ സമൂദ് സെൻ്ററിൽനിന്നു ള്ള അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ മറ്റു വാഹനങ്ങളിലേക്ക് പടരുന്നത് തടഞ്ഞു.
തീപിടിത്തം വൈകാതെ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി കത്തി. ആർക്കും പരിക്കുകളോ മറ്റു വ്യാപകമായ നാശനഷ്ടങ്ങളോ ഇല്ലെന്നും അഗ്നിശമനസേന വ്യക്തമാക്കി.
അതിനിടെ, ശർഖിലെ കെ.ബി.ടി ടവറിൽ ചൊവ്വാഴ്‌ച രാവിലെ തീപിടിത്തം ഉണ്ടായി. ബേസ്മെന്റിലാണ് തീ പിടിത്തം ഉണ്ടായത്. തീപിടിത്തം ശ്രദ്ധയിൽപെട്ട ഉടനെ 10ഓളം യൂനിറ്റ് അഗ്നിശമന സേനയും പൊലീ സും സ്ഥലത്തെത്തി. കെട്ടിടത്തിലെ മുഴുവൻ തൊഴിലാളികളെയും പുറത്തിറക്കി. 40 നിലകളുള്ള രാജ്യത്തെ ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നാണിത്. അനിഷ്ട സംഭവങ്ങൾ ഇല്ലാതെ തീ നിയന്ത്രണ വിധേയമാക്കി. കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C