ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് വാരാന്ത്യ വിനോദത്തിന് മെഗാസ്റ്റാർ ബ്രൂണോ മാർസ് എത്തുന്നു


ദോഹ : ഖത്തറിലെ മോട്ടോർ സ്പോർട്സിന്റെ ആസ്ഥാനമായ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (LIC) 2023 ഒക്ടോബർ 6,7,8 തീയതികളിൽ ഖത്തറിൽ നടക്കുന്ന ഫോർമുല വൺ ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സിന് മുന്നോടിയായി ആവേശകരമായ വിനോദ ലൈനപ്പുകൾ അനാവരണം ചെയ്തു.

  • ഒക്ടോബർ 6 വെള്ളിയാഴ്ച: റെക്കോർഡ് ബ്രേക്കിംഗ് ഈജിപ്ഷ്യൻ കലാകാരനായ അംർ ദിയാബ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഹിറ്റുകൾ ഒരു മെലഡിയിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കും.
  • ഒക്ടോബർ 7 ശനിയാഴ്ച : സൂപ്പർസ്റ്റാർ അലസ്സോ തന്റെ ലോകപ്രശസ്ത സംഗീത ബ്രാൻഡുമായി വേദിയിൽ സംഗീത വിരുന്നൊരുക്കും.
  • ഒക്ടോബർ 8 ഞായർ : ആഗോള മെഗാസ്റ്റാർ ബ്രൂണോ മാക്സിന്റെ എക്സ്ക്ലൂസീവ് പ്രകടനത്തോടെ വരാന്ത്യ വിനോദം ഗംഭീരമായി അവസാനിക്കും.

മത്സരത്തിനായി തെരഞ്ഞെടുത്ത ചില കാറ്റഗറി ടിക്കറ്റുകൾ അതിവേഗം വിറ്റുതീർന്നു. ടിക്കറ്റുകൾ വേഗം വിറ്റഴിയുന്നതിൽ സന്തോഷമുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഇവന്റിൽ തിരഞ്ഞെടുത്ത വിഭാഗങ്ങൾക്കുള്ള ടിക്കറ്റുകൾ ആരാധകർക്ക് തുടർന്നും ലഭിക്കുന്നതാണെന്ന് സംഘാടകർ വ്യക്തമാക്കി.

ഈ വർഷം ഫോർമുല വൺ ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രക്സിന്റെ രണ്ടാം പതിപ്പിനെ അടയാളപ്പെടുത്തുന്നു. 2021 ലാണ് ആദ്യ പതിപ്പ് എൽഐസിയിൽ നടന്നത്. സീസണിലെ നാലാമത്തെ F1 സ്പ്രിന്റ് വാരാന്ത്യത്തിന് ഖത്തർ ആതിഥേയത്വം വഹിക്കും. ഒക്ടോബർ 6 വെള്ളിയാഴ്ച സൗജന്യ പരിശീലന സെഷനോട് ഓൺ-ട്രാക് ആക്ഷൻ ആരംഭിക്കും. തുടർന്ന് ഒരു യോഗ്യത സെഷനും പിന്നീട് ഞായറാഴ്ചത്തെ ഗ്രാൻഡ് പ്രിക്സ് റെസിൻ ഗ്രിഡ് സജ്ജമാക്കും. ഒക്ടോബർ 7 ശനിയാഴ്ച” സ്പ്രിന്റ് ഷൂട്ട് ഔട്ട്” ഉള്ള രണ്ടു ഉയർന്ന മത്സരം സെഷനുകൾ ആരാധകർക്ക് നൽകും. അവസാനദിവസം ഫ്ലഡ് ലൈറ്റുകൾക്ക് കീഴിൽ സമാപിക്കും. തുടർന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരെ ആദരിക്കുകയും തുടർന്ന് ഗംഭീരമായ കരിമരുന്ന് പ്രകടനവും ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കി. ടിക്കറ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് എൽഐസിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *