ഷാർജ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് ഷാർജ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി വനിത വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഷാർജ ആസ്റ്റർ ഹോസ്പിറ്റൽ അങ്കണത്തൽ നടന്ന പരിപാടി ഷാർജ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത് ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം പ്രസിഡന്റ് സജ്ന ഉമ്മർ അധ്യക്ഷത വഹിച്ചു.ഡോ. അസ്ലം സലീം, ഡോ. ആയിഷ സലാം, സിറാജ് മുസ്തഫ എന്നിവർ മുഖ്യാതിഥികളായിരുന്നു.ത്വയ്യിബ് ചേറ്റുവ, മുഹ്സിൻ, എൽദോ എന്നിവർ സംസാരിച്ചു.ആസ്റ്റർ ഹോസ്പിറ്റലിനുള്ള ആദരം അബ്ദുൽ വഹാബ് സമ്മാനിച്ചു. വനിത വിഭാഗം വാർഷികത്തിന്റെ ഭാഗമായ കേക്ക് മുറിച്ചു. ജനറൽ സെക്രട്ടറി ഹസീന റഫീഖ് സ്വാഗതവും ട്രഷറർ ഷംന നിസാം നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശംWhatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
