തിരുവനന്തപുരം: കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനർ പി. സരിൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകാതെ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എ സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ സരിൻ ഇന്നലെ വരെ അടുത്ത സുഹൃത്ത്, ഇന്നും നാളെയും അങ്ങനെ തന്നെയാകുമെന്നു രാഹുൽ പറഞ്ഞു. സരിന്‍റെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ,അതിന് മറുപടി നൽകുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരസ്യ എതിർപ്പുമായി പി. സരിൻ രംഗത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണം. പാലക്കാട് കോൺഗ്രസിന്‍റെ ജയം അനിവാര്യമാണ്. ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ല. സ്ഥാനാർഥി ചർച്ചകൾ പ്രഹസനമായിരുന്നു. പാലക്കാട്ടെ യാഥാർഥ്യം പാർട്ടി തിരിച്ചറിയണം. ഈ രീതിയിൽ മുന്നോട്ട് പോയാൽ തോറ്റ് പോയേക്കാം.
