ദോഹ: ഫിഫ ലോകകപ്പ് ആരാധകർക്കായി വികസിപ്പിച്ച ‘ഹയാ ടു ഖത്തർ’ 2022 മൊബൈൽ ആപ്പിന് മേഖലയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച മൊബൈൽ ആപ്പിനുള്ള മിന ഡിജിറ്റൽ പുരസ്കാരം. ലോകകപ്പ് ഖത്തറിന്റെ പ്രാദേശിക സംഘാടകരായിരുന്ന സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ആപ്പ് വികസിപ്പിച്ചത്.
ഖത്തറിന്റെ വേറിട്ട സവിശേഷതകളിലൊന്നായിരുന്ന ഹയാ ടു ഖത്തർ ആപ്പാണ്, 34 ലക്ഷം ആരാധകർക്ക് ലോകകപ്പ് സംബന്ധിച്ച വിവരങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള കേന്ദ്രബിന്ദുവായത്. സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനത്തിന് പുറമെ രാജ്യത്തെ പ്രധാന ഇവന്റുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സന്ദർശിക്കേണ്ട സ്ഥലങ്ങൾ, ഗതാഗത സൗകര്യങ്ങൾ തുടങ്ങി ലോകകപ്പ് ആരാധകർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സംബന്ധിച്ച വിവരങ്ങളാണ് ആപ്പിലൂടെ ലഭ്യമാക്കിയത്.
ലോകകപ്പ് കഴിഞ്ഞതോടെ ദോഹ എക്സ്പോ, ജനുവരിയിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ആപ്പിലുള്ളത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C