ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനുമുള്ള നിരോധനം പ്രാബല്യത്തിൽ വന്നു. ഡിസംബർ ഒന്ന് മുതൽ ആഗസ്റ്റ് 31വരെയുള്ള കാലയളവിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ഫിഷറീസ് മന്ത്രാലയം അറിയിച്ചു.
ചെമ്മീനുകളുടെ ബീജസങ്കലനം, പുനരുൽപാദനം, സ്വാഭാവിക വളർച്ച എന്നിവ കണക്കിലെടുത്താണ് ഫിഷറീസ് മന്ത്രാലയം നിരാധനം ഏർപ്പെടുത്തിയിട്ടുള്ളത്. നിരോധനം ആരംഭിക്കുന്നതിന് മുമ്പായി മത്സ്യത്തൊഴിലാളികൾ, മത്സ്യം കൊണ്ടുപോകുന്നവർ, കമ്പനികൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസറ്ററൻ്റുകൾ, മത്സ്യബന്ധനത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ എന്നിവർ ഫിഷറീസ് വികസന വകുപ്പുമായും കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് ചെമ്മീനിൻ്റെ അളവ് രേഖപ്പെടുത്തണമെന്ന് മന്ത്രാലയം അറിയിച്ചു. അല്ലാത്തപക്ഷം, നിരോധന കാലയളവിൽ ചെമ്മീൻ വ്യാപാരവും കയറ്റുമതിയും അനുവദിക്കില്ല.
നിരോധനം ലംഘിക്കുന്നവർക്ക് 5,000 റിയാൽവരെ പിഴയോ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. ചെമ്മീൻ പിടിക്കുന്നതിനുപയോഗിച്ച ഉപകരണങ്ങൾ എന്നിവ കണ്ടുകെട്ടുകയും മത്സ്യന്ധന ലൈസൻസ് താൽകി.ലികമോ എന്നെന്നേക്കുമായോ റദ്ദാക്കുകയും ചെയ്യും.
നിയമ നടപടികളും പിഴകളും ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മത്സ്യബന്ധന നിയന്ത്രണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ നിരീക്ഷണ കാമ്പയിനുകൾ സംഘടിപ്പിക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C