ഇന്‍റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ ആതിഥ്യം വഹിക്കും

മനാമ: 29ാമത് ഇന്‍റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ വേദിയാകും. ലോകമെമ്പാടുമുള്ള 3000 പേരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.

കഴിഞ്ഞ ദിവസം ഇസ്തംബൂളിൽ സമാപിച്ച 28ാമത് എക്സിബിഷനിൽ വെച്ച് ആതിഥേയത്വ ചുമതല ഗൾഫ് എയർ ഹോൾഡിങ് ഗ്രൂപ് ഡയറക്ടർ ബോർഡ് ചെയർമാൻ സായിദ് ബിൻ റാഷിദ് അൽ സയാനി ഏറ്റുവാങ്ങി. ഇസ്തംബൂൾ എയർപോർട്ട് സി.ഇ.ഒ സെലഹാറ്റിൻ ബിൽഗൻ ആതിഥേയത്വം വഹിച്ചു.

എയർ കമ്പനികൾക്ക് മികച്ച അവസരമാണ് ഇത്തരമൊരു എക്സിബിഷൻ വഴി ലഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഏവിയേഷൻ രംഗത്ത് മികച്ച അവസരങ്ങൾക്കുള്ള വാതായനങ്ങൾ ഇതുവഴി തുറന്നിടാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *