മൈസൂർ എക്സ്സ്പ്രസ് ജവഗൽ ശ്രീനാഥിന് സ്വീകരണമൊരുക്കി ബഹ്റൈൻ

മനാമ: ഇന്ത്യൻ ക്രിക്കറ്റിന് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ച ഫാസ്റ്റ് ബൗളറായ ജവഗൽ ശ്രീനാഥി ന് സ്വീകരണമൊരുക്കി ബഹ്റൈൻ. മനാമയിലെ കന്നട ഭവനിൽ നടന്ന ചടങ്ങിൽ കന്നട സംഘ ബഹ്റൈ ൻ ശ്രീനാഥിനെ ആദരിക്കാനായി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. ദക്ഷിണ കന്നട ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീ കാന്ത് റായ്, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി കൗൺസിൽ ചെയർമാൻ മുഹമ്മദ് മൻസൂ ർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

ക്രിക്കറ്റ് പ്രേമികളുടെ ചോദ്യങ്ങൾക്ക് ശ്രീനാഥ് മറുപടി നൽകി. കപിൽ ദേവിനുശേഷം 12 വർഷത്തിലേറെക്കാലം ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് ആക്രമണത്തെ നയിച്ച ശ്രീനാഥ് നിലവിൽ ഐ.സി.സി മാച്ച് റഫറിയുടെ എലൈറ്റ് പാനലിൽ സേവനമനുഷ്ഠിക്കുകയാണ്. 1992-2003 കാലഘട്ടത്തിൽ നാലു ലോകകപ്പുകളിൽ ഇന്ത്യൻ ടീമിനോടൊപ്പം കളിച്ചു. ഈ നാല് പതിപ്പുകളിലായി 44 വിക്കറ്റുകളും അദ്ദേഹം നേടി. തന്റെ ഫസ്റ്റ്’ ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ തന്നെ ഹാട്രിക് നേടിയ ശ്രീനാഥ് എന്നും ക്രിക്കറ്റ് ആരാധകർക്കു മുന്നിൽ അത്ഭുതമായിരുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *