മനാമ: സയൻസ് ആൻഡ് ടെക്നോളജി സിറ്റി പദ്ധതി നൂതനാശയങ്ങളും സർഗാത്മക ആശയങ്ങളും ഉപയോഗിക്കാൻ യുവജനങ്ങൾക്ക് പ്രചോദകമാകുമെന്ന് മാനുഷിക പ്രവർത്തനങ്ങളുടെയും യുവജന കാര്യങ്ങളുടെയും ഹമദ് രാജാവിന്റെ പ്രതിനിധിയും നാസർ വൊക്കേഷനൽ ട്രെയിനിങ് സെന്റർ ബോർഡ് ട്രസ്റ്റി ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു.
രാജ്യത്തെ വ്യവസായവും സാങ്കേതികവിദ്യയും മെച്ചപ്പെടുന്നതിനും പുതിയ തലമുറക്ക് രാജ്യത്തിന് മികച്ച സംഭാവനകൾ നൽകുന്നതിനും പദ്ധതി സഹായകമാകും. ഹമദ് രാജാവിന്റെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും കാഴ്ചപ്പാടുകൾക്കിണങ്ങുന്ന വിധത്തിലാണ് വികസന നയത്തിലധിഷ്ഠിതമായി സയൻസ് ആൻഡ് ടെക്നോളജി സിറ്റി പദ്ധതി പൂർത്തീകരിക്കുക. എൻ.വി.ടി.സിയുടെ ട്രസ്റ്റി ബോർഡിന്റെ മൂന്നാം യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 2025ഓടെ സയൻസ് ആൻഡ് ടെക്നോളജി സിറ്റിയായി മാറാനുള്ള എൻ.വി.ടി.സി പദ്ധതി നടത്തിപ്പിന്റെ പുരോഗതി അദ്ദേഹം പ്രശംസിച്ചു.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ എൻ.വി.ടി.സി മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ വിജയങ്ങൾ വ്യവസായിക മേഖലക്ക് ഗുണകരമാണ്. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിദ്യാഭ്യാസ പാഠ്യപദ്ധതി വികസിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എൻ.വി.ടി.സിയിൽ സൈബർ സുരക്ഷ സ്പെഷലൈസേഷൻ ഉടൻ ആരംഭിക്കും. യുഎസ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് ഇത്. പുതിയ സൈബർ സുരക്ഷ വകുപ്പ് തുറന്നു. ഇത് സയൻസ് ആൻഡ് ടെക്നോളജി സിറ്റിയുടെ ശാഖകളിലൊന്നായി പ്രവർത്തിക്കും. സൈബർ സുരക്ഷ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യകൾ സംബന്ധിച്ച ഭാവി ആവശ്യങ്ങൾക്കും സൈബർ സുരക്ഷ വകുപ്പ് മേൽനോട്ടം വഹിക്കും.
Related News
ബഹ്റൈൻ: ഈ വർഷം ബഹ്റൈനിൽ നിന്ന് ഹജ്ജിനായി പോകാൻ ഉദ്ദേശിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ നൽകി ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി. ഹജ്ജ് കർമം ഉദ്ദേശിക്കുന്നവർ അംഗീകൃത ഹ...
Continue reading
ബഹ്റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. നിയമ ലംഘനം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കു...
Continue reading
മനാമ: ബഹ്റൈനിൽ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത് 5,63,000 പ്രവാസികൾ. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) യാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റംഗ...
Continue reading
മനാമ: ബഹ്റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയുടെ (മറാഇ 2023) ആറാമത് പതിപ്പ് 23ന് തുടങ്ങും. ബഹ്റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ...
Continue reading
ഗാസയിൽ നിന്ന് ആറ് ബഹ്റൈൻ പൗരൻമാരെ വിദേശകാര്യ മന്ത്രാലയം ഒഴിപ്പി ച്ചു. റഫ അതിർത്തി വഴി ഈജിപ്തിലേക്കാണ് പൗരൻമാരെ എത്തിച്ചത്. ഹമദ് രാജാവിന്റെ നിർദേശ പ്രകാരവും കി...
Continue reading
മനാമ: ഇസ്രായേലിലെ ബഹ്റൈൻ അംബാഡറെ തിരിച്ചുവിളിക്കുകയും ബഹ്റൈനിലെ ഇസ്രായേൽ അംബാസഡറോട് മടങ്ങാൻ നിർദേശിക്കുകയും ചെയ്തു. ഫലസതീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്ന...
Continue reading
ബഹ്റൈൻ: ബഹ്റൈനിൽ ഈ വർഷത്തെ ടെന്റ് സീസന്റെ ഭാഗമായി നവംബർ രണ്ട് മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നു. ഇതിനായി പ്രത്യേകം തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് ര...
Continue reading
മനാമ: 29ാമത് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ വേദിയാകും. ലോകമെമ്പാടുമുള്ള 3000 പേരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. കഴിഞ...
Continue reading
മനാമ : ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ സന്ദർശക വീസയിൽ എത്തി കേസിലും യാത്രാ നിരോധനത്തിലും അകപ്പെട്ട് ജീവിതത്തിന്റെ വലിയൊരു ഭാഗം പാഴാക്കിക്കളയുന്നവരുടെ എണ്ണം വർധിക...
Continue reading
മനാമ: അറബ് സഖ്യസേനയിൽ അംഗങ്ങളായ ബി.ഡി.എഫ് സൈനികരുടെ വീരമൃത്യുവിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധ...
Continue reading
ബഹ്റൈൻ: മൂന്നാമത് ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ 2023ന് വ്യാഴാഴ്ച തുടക്കമാവും. ഒക്ടോബർ അഞ്ച് മുതൽ ഒമ്പത് വരെയാണ് ഫെസ്റ്റിവൽ. 2000 മുതലാണ് ഗൾഫ് രാജ്യങ്ങളിൽ സിനിമ മേഖല...
Continue reading
മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ ബഹ്റൈനിലെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ഗുദേബിയയിൽ പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹ്റൈൻ ഉപപ്രധാനമന്ത്ര...
Continue reading
ഡെപ്യൂട്ടി ചെയർമാൻ ഡോ. മുസ്തഫ അസ്സയ്യിദ്, ചീഫ് എക്സിക്യൂട്ടിവ് ഡോ. അബ്ദുല്ല അൽ നൊയ്മി എന്നിവർ സംബന്ധിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C