മനാമ: പ്രവാസികൾ രാജ്യത്തിന് പുറത്തുള്ളപ്പോഴും വീസ പുതുക്കാന്‍ പുതിയ സംവിധാനമൊരുക്കി ബഹ്റൈൻ. ഓണ്‍ലൈന്‍ വഴി രാജ്യത്തിന് പുറത്തുള്ള ജീവനക്കാരുടെയും വീസ പുതുക്കാന്‍ തൊഴിലുടമയ്ക്ക് അവസരം നല്‍കുന്നതാണ് പുതിയ സേവനം. ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയ, പാസ്പോർട്ട് (എൻപിആർഎ) അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബഹ്റൈൻ നാഷനൽ പോർട്ടൽ വഴി ഈ സേവനം ലഭിക്കും. വർക്ക് പെർമിറ്റ് പ്രവാസി മാനേജ്മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക എൽഎംആർഎ ചാനലുകൾ വഴിയോ പുതുക്കാവുന്നതാണ്. എന്നാല്‍ വീസ കാലാവധി കഴിയുന്നതിന് മുൻപ് മാത്രമേ ഇത് സാധ്യമാവുകയുളളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബഹ്റൈന്‍ പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അഫയേഴ്സിന്റെ നേതൃത്വത്തിലാണ് രാജ്യത്തിന് പുറത്തുളളവര്‍ക്ക് വീസ പുതുക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത്. വാണിജ്യ, സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍, റജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ലേബര്‍ മാര്‍ക്കറ്റ് റെഗുലര്‍ അതോറിറ്റിയുമായി സംയോജിപ്പിച്ചാണ് സേവനം ലഭ്യമാക്കുക.
Related News
ഹജ്ജിനായി പോകുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി ബഹ്റൈൻ
ബഹ്റൈനിൽ അനധിക്യത താമസക്കാരെ കണ്ടെത്താൻ പരിശോധന തുടരുന്നു
ബഹ്റൈനിൽ ജോലിചെയ്യുന്നവരിൽ അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ
മനാമ-റിയാദ് ഫ്ലൈനാസിന്റെ നേരിട്ടുള്ള സർവിസ് നവംബർ 15 മുതൽ
23 മുതൽ മറാഇ 2023 ബഹ്റിനിൽ
ഗാസയിൽ നിന്ന് പൗരൻമാരെ ഒഴിപ്പിച്ച് ബഹ്റൈൻ
ഇസ്രായേലിലെ ബഹ്റൈൻ അംബാഡറെ തിരിച്ചുവിളിച്ചു
ടെന്റ് സീസൺ ഓൺലൈൻ ബുക്കിങ് നവംബർ രണ്ട് മുതൽ
ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ ആതിഥ്യം വഹിക്കും
ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിച്ചു ചതിക്കപ്പെടുന്നവർ കൂടുന്നു
വീരമൃത്യുവരിച്ച സൈനികരുടെ വേർപാടിൽ ഹമദ് രാജാവ് അനുശോചനം രേഖപ്പെടുത്തി
ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ അഞ്ച് മുതൽ
രാജ്യത്തെ തൊഴില്‍ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം പ്രവാസി തൊഴിലാളികളുടെയും ബിസിനസ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ കൂടി ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C