ഗാസയിൽ നിന്ന് ആറ് ബഹ്റൈൻ പൗരൻമാരെ വിദേശകാര്യ മന്ത്രാലയം ഒഴിപ്പി ച്ചു. റഫ അതിർത്തി വഴി ഈജിപ്തിലേക്കാണ് പൗരൻമാരെ എത്തിച്ചത്. ഹമദ് രാജാവിന്റെ നിർദേശ പ്രകാരവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലുമാണ് പൗരൻമാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ സാധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫ് യേഴ്‌സ് അണ്ടർ സെക്രട്ടറിയും ഒഴിപ്പിക്കൽ സംബന്ധിച്ച ചുമതലുള്ള സമിതിയുടെ തലവനുമായ അംബാസിടെർ ഡോ. മുഹമ്മദ് അലി ബഹ്‌സാദ്, നടപടിയിൽ സഹായിച്ച ഈജിപ്ത് വിദേശകാര്യ മന്ത്രാലയത്തിന് നന്ദി പറഞ്ഞു. പൗരൻമാരെ സുരക്ഷിതമായി ബഹ്റൈനിലേക്ക് തിരിയുന്നതിന് ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C