പള്ളികളിൽ ശുചിത്വം ഉറപ്പാക്കാൻ ആപ്പുമായി ഔഖാഫ് മന്ത്രാലയം

ദോഹ: രാജ്യത്തെ പള്ളികളിൽ ക്ലീനിങ് കമ്പനികൾ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സൂപ്പർവൈസർമാരെ സഹായിക്കുന്ന ആപ്പുമായി ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം. ക്ലീനിങ് കമ്പനികൾക്കെതിരായ പരാതികളും ലംഘനങ്ങളും നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിന് നിരീക്ഷകൻ തന്റെ കൈ വശമുള്ള ഐപാഡുമായി പള്ളികൾ സന്ദർശിക്കുമെന്നും വിവരങ്ങൾ രേഖപ്പെടുത്തുമെന്നും മന്ത്രാലയ ത്തിലെ അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹമദ് അൽ കുവാരി പറഞ്ഞു. നിരീക്ഷകൻ രേഖപ്പെടുത്തിയ വിവരങ്ങളും മറ്റു ലംഘനങ്ങളും ഉടനടി ബന്ധപ്പെട്ട വകുപ്പിലും ഉദ്യോഗസ്ഥരിലും എത്തും. കുറ്റക്കാരായ കമ്പനികൾക്കെതിരെ കൃത്യസമയത്ത് നടപടിയെടുക്കാൻ ആപ് സഹായിക്കുമെന്നും അൽകുവാരി കൂട്ടി ച്ചേർത്തു

ഖിദ്മാത്ത് അൽ മസാജിദ് (പള്ളി സേവനങ്ങൾ) എന്ന പേരിലുള്ള ആപ്പിൽ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്ലീനിങ് കമ്പനികൾക്കു കീഴിലുള്ള പള്ളികളുടെ ദൈനംദിന പ്രവർത്തന റിപ്പോർട്ടുകൾ ഉദ്യോഗസ്ഥർക്ക് ലഭ്യമാകും.

ഖത്തറിൽ 2300ലധികം പള്ളികളുണ്ടെന്നും ലക്ഷക്കണക്കിന് വിശ്വാസികളാണ് ദിനേന ആരാധനക്കായി പള്ളികളിലെത്തുന്നതെന്നും അൽ കുവാരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പള്ളികളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി 25 ക്ലീനിങ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *