ദോഹ: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത നിർദേശവുമായി ദേശീയ സൈബർ സെക്യൂരിറ്റി ഏജൻസി (എൻ.സി.എസ്.എ). സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ച നിർദേശത്തിലാണ് ദേശീയ സൈബർ സെക്യൂരിറ്റിയിൽനിന്നെന്ന പേരിൽ വ്യക്തിഗത-ബാങ്കിങ് വിവരങ്ങൾ തട്ടിപ്പു സംഘം ശേഖരിക്കുന്നതായി ശ്രദ്ധയിൽ പെട്ടതായും ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയത്.
